Results 1 to 1 of 1

Thread: ഭരിക്കാന്* ക്രിക്കറ്റ് താരങ്ങള്*ക്കും അവ

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ഭരിക്കാന്* ക്രിക്കറ്റ് താരങ്ങള്*ക്കും അവ


    മുംബൈ ക്രിക്കറ്റ് അസോസിയേഷനിലേക്ക് ( എം സി എ) നടക്കുന്ന തെരഞ്ഞെടുപ്പില്* മുന്*താരം ദിലീപ് വെംഗ്*സാര്*ക്കര്*ക്ക് പിന്തുണയുമായി മുന്*നായകന്* കപില്*ദേവ്. ക്രിക്കറ്റ്താരങ്ങള്* എന്നും കളിയുമായി ബന്ധപ്പെട്ട് പ്രവര്*ത്തിക്കണമെന്ന് കപില്* പറഞ്ഞു. മുംബൈയില്* വെംഗ്*സാര്*ക്കറുടെ പ്രചരണത്തില്* പങ്കെടുക്കാന്* എത്തിയതായിരുന്നു കപില്*.


    നമുക്ക് എന്തിനാണ് കളിയെ കുറിച്ച് ഒന്നുമറിയാത്തവരുടെ സഹായം? ബജറ്റ് തയ്യാറാക്കുമ്പോള്* ധനമന്ത്രി ക്രിക്കറ്റ്താരങ്ങളോട് അഭിപ്രായം ആരായാറുണ്ടോ?.പിന്നെന്തിന് രാഷ്ട്രീയക്കാര്* കായികരംഗത്ത് വരണം? രാഷ്ട്രീയക്കാര്* മോശക്കാരാണെന്നല്ല. നമുക്ക് അവര്* കൂടിയേ തീരൂ. എന്നാല്*, കായിക സംഘടനകളില്* എണ്*പതു ശതമാനം പേരെങ്കിലും കായികതാരങ്ങള്* തന്നെയായിരിക്കണമെന്നും കപില്* പറഞ്ഞു.

    എം സി യെ ഭരിക്കാന്* ക്രിക്കറ്റ് താരങ്ങള്*ക്ക് ഒരു അവസരം നല്*കാന്* കപില്* ദേവ് അഭ്യര്*ഥിച്ചു. കളിക്ക് വേണ്ടി പ്രവര്*ത്തിക്കാന്* അവസരമില്ലെങ്കില്* ക്രിക്കറ്റ് താരങ്ങള്* എന്തുചെയ്യും. പുതിയ ഭരണസംവിധാനങ്ങള്* വരണം. പോരാടാനുള്ള ഊര്*ജ്ജം ക്രിക്കറ്റ് താരങ്ങള്*ക്കുണ്ട്. ഒന്നുമില്ലായ്മയില്* നിന്നു പോലും മികച്ച പ്രകടനം പുറത്തെടുക്കും. അവസരം നല്*കുന്നില്ലെങ്കില്* എങ്ങനെ ക്രിക്കറ്റ് താരങ്ങളെ പരീക്ഷിക്കാന്* സാധിക്കും. എങ്ങനെ കഴിവുകള്* തെളിയിക്കാനാകും. ദിലീപിനും സംഘത്തിനും ക്രിക്കറ്റിന് മികച്ച സേവനങ്ങള്* നല്*കാനാകുമെന്ന് എനിക്കുറപ്പുണ്ട് - കപില്* പറഞ്ഞു.

    കേന്ദ്രമന്ത്രി ശരത് പവാറായിരുന്നു എംസിഎ കഴിഞ്ഞ അഞ്ച് തവണയും പ്രസിഡന്റ്. എന്നാല്* സാങ്കേതികകാരണങ്ങളാല്* പവാര്* ഇത്തവണ മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പവാര്* പിന്**മാറിയതിനാല്* തെരഞ്ഞെടുപ്പില്* പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ദിലീപ് വെംഗ്സാക്കറും കേന്ദ്രമന്ത്രി വിലാസറാവു ദേശ്മുഖും തമ്മിലാണ്. മുന്* വിക്കറ്റ്കീപ്പര്* ചന്ദ്രകാന്ത് പണ്ഡിറ്റ്, ബല്*വീന്ദര്* സന്ധു എന്നിവരാണ് വെംഗ്*സാര്*ക്കറുടെ പാനലിലുള്ള മറ്റു താരങ്ങള്*.


    Keywords: Kapil Dev , Vengsarkar in MCA polls,Dileep Wengsakar, Chandrakanth Pandit, Balvindar Sandu,MCA
    Last edited by sherlyk; 07-15-2011 at 05:03 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •