അമല്* നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തില്* തന്നെ വില്ലനാക്കാന്* മമ്മൂട്ടി ആദ്യം വിസമ്മതിച്ചു എന്ന് പൃഥ്വിരാജ്. പിന്നീട് ആലോചിച്ച ശേഷമാണ് അദ്ദേഹം സമ്മതം മൂളിയതെന്നും പൃഥ്വിരാജ്. ഓഗസ്റ്റ് സിനിമയുടെ ബാനറില്* പൃഥ്വിരാജ് നിര്*മ്മിക്കുന്ന അമല്* നീരദ് - മമ്മൂട്ടിച്ചിത്രം അടുത്ത വര്*ഷം ജനുവരിയില്* പ്രദര്*ശനത്തിനെത്തും.


“ഈ സിനിമയില്* നായകനായി മമ്മൂട്ടിയെയും വില്ലനായി ഹിന്ദി സിനിമയില്* നിന്ന് ആരെയെങ്കിലും കൊണ്ടുവരാനുമായിരുന്നു ആദ്യം തീരുമാനിച്ചത്. കഥാചര്*ച്ച ഏറെ മുന്നോട്ടുപോയ ശേഷമാണ് വില്ലന്*വേഷം പൃഥ്വിക്ക് തന്നെ ചെയ്തുകൂടേ എന്നു അമല്*നീരദ് എന്നോടു ചോദിച്ചത്. ഉടന്* തന്നെ ഞാന്* സമ്മതം മൂളി. എന്നാല്* ഇക്കാര്യം മമ്മൂട്ടിയോടു പറഞ്ഞപ്പോള്* ‘അതു വേണോ?’ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. പിന്നീട് മമ്മൂട്ടിയും ഓ കെ പറഞ്ഞു. അതോടെ ആ ചിത്രത്തിലെ വില്ലന്* വേഷത്തിലേക്ക് ഞാന്* എത്തുകയായിരുന്നു” - പൃഥ്വിരാജ് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്* പറഞ്ഞു.

1980
കളില്* കേരളത്തിലെ ഒരു മലയോര പട്ടണത്തില്* നടക്കുന്ന കഥയാണ് ഈ സിനിമ പറയുന്നത്. “അമല്* നീരദിന്*റെ ഇതുവരെയുള്ള ചിത്രങ്ങളില്* നിന്നെല്ലാം വ്യത്യസ്തമായിരിക്കും പുതിയ സിനിമ. ആരെന്തൊക്കെ പറഞ്ഞാലും അന്*വര്* നല്ലൊരു കൊമേഴ്*സ്യല്* പടമാണ്. അന്**വര്* പരാജയപ്പെട്ടെന്നു കരുതി അമല്* നീരദിനെ എഴുതിത്തള്ളുന്നത് നീതികേടാണ്.” - പൃഥ്വിരാജ് പറയുന്നു.

ശങ്കര്* രാമകൃഷ്ണനാണ് അമല്* നീരദ് - മമ്മൂട്ടി - പൃഥ്വിരാജ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും മേക്കപ്പില്ലാതെ അഭിനയിക്കുന്നു എന്നത് ഈ സിനിമയുടെ പ്രത്യേകതയായിരിക്കും. അമല്* നീരദ് തന്നെയായിരിക്കും സിനിമയുടെ ഛായാഗ്രഹണവും.

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് ഇത്. “മള്*ട്ടിസ്റ്റാര്* ചിത്രം എന്ന നിലയിലല്ല 'പോക്കിരിരാജ' വിജയിച്ചത്. ആ പടം കാണുമ്പോള്* രണ്ടര മണിക്കൂര്* ആഘോഷമാണ് ജനങ്ങള്* ആഗ്രഹിച്ചിരുന്നത്. ആ ആവശ്യം സിനിമ നൂറുശതമാനം നിറവേറ്റി. പ്രമേയം ആവശ്യപ്പെടുന്ന തരത്തില്* വിവിധ താരങ്ങളെ ഉള്*പ്പെടുത്തി സിനിമയെടുക്കുന്നതില്* തെറ്റില്ല എന്നാണെന്*റെ അഭിപ്രായം. എന്നാല്* താരങ്ങളുടെ ഡേറ്റ് കിട്ടി എന്നതുകൊണ്ട് അവര്*ക്കു പറ്റിയൊരു കഥയുണ്ടാക്കാം എന്നു കരുതി മള്*ട്ടിസ്റ്റാര്* ചിത്രങ്ങളുണ്ടാക്കിയാല്* ജനത്തിനത് പെട്ടെന്ന് മടുക്കും. ഒരു ട്വന്*റി ട്വന്*റി വിജയിച്ചതുകൊണ്ട് ഇനിയിറങ്ങുന്ന എല്ലാ മള്*ട്ടിസ്റ്റാര്* പടങ്ങളും വിജയിക്കണമെന്നില്ല.” - പൃഥ്വിരാജ് പറയുന്നു.


Keywords: Mammootty ,Prithvi in Amal Neerad film,pokiriraja, twenty-twenty,multistar film,Anvar