അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്*സലിന്റെ (ഐസിസി) സ്വപ്ന ടീമില്* നാല് ഇന്ത്യന്* താരങ്ങള്* ഇടം*പിടിച്ചു. സച്ചിന്* ടെണ്ടുല്*ക്കര്*, വിരേന്ദ്ര സെവാഗ്, സൂനില്* ഗവാസ്കര്*, കപില്* ദേവ് എന്നിവരാണ് ഐസിസിയുടെ എക്കാലത്തെയും മികച്ച ടീമില്* ഇടം*പിടിച്ചിരിക്കുന്നത്.

ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയയില്* നിന്നും നാല് താരങ്ങള്* ഐ സിസിയുടെ ടീമില്* സ്ഥാനം പിടിച്ചു. രണ്ട് വെസ്റ്റിന്*ഡീസ് താരങ്ങളും ഒരു പാക് താരവും ടീമില്* ഉണ്ട്.

ടീം...

വിരേന്ദ്ര സെവാഗ്, സുനില്* ഗവാസ്കര്*, ഡൊണാല്*ഡ് ബ്രാഡ്മാന്*, സച്ചിന്* ടെണ്ടുല്*ക്കര്*, ബ്രയാന്* ലാറ, കപില്* ദേവ്, ആദം ഗില്*ക്രിസ്റ്റ്, ഷെയ്*ന്* വോണ്*, വാസിം അക്രം, ആംബ്രൂസ്, മഗ്രാത്ത്

ലോര്*ഡ്*സില്* ജൂലായ് 21ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്* ആരംഭിക്കുന്ന ചരിത്രത്തിലെ രണ്ടായിരാമത്തെ ടെസ്റ്റ് മത്സരത്തോടനുബന്ധിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്*സില്* എക്കാലത്തെയും മികച്ച ടീമിനെ തെരഞ്ഞെടുത്തത്. അറുപത് താരങ്ങളുടെ പട്ടികയില്*നിന്നാണ് അന്തിമ ഇലവനെ തെരഞ്ഞെടുത്തത്. ഐ സി സി യുടെ ഔദ്യോഗിക വെബ്*സൈറ്റിലൂടെ നടത്തിയ ഓണ്*ലൈന്* വോട്ടെടുപ്പിലൂടെയാണ് അന്തിമ ഇലവനെ തീരുമാനിച്ചത്.

ഇപ്പോള്* ടീമില്* ഇടം*പിടിച്ച നാല് താരങ്ങള്*ക്ക് പുറമെ ബിഷന്* സിംഗ് ബേദി, അനില്* കുംബ്ലെ എന്നിവരും പ്രാഥമിക പട്ടികയില്* ഉള്*പ്പെട്ടിരുന്നു.


Keywords: Sachin, Sehwag, Gavaskar, Kapil in ICC Dream XI,Bishan Singh Bedi, Anil Kumble,ICC,cricket team , sports news