-
മറ്റാരില്ലെങ്കിലും ഓണത്തിന് മോഹന്‍*ലാലു
മോഹന്‍*ലാലും ബ്ലെസിയും വരികയാണ്. ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രണയകഥയാണ് ബ്ലെസിയുടെ പുതിയ ചിത്രമായ ‘പ്രണയം’ പറയുന്നത്. മോഹന്‍*ലാലും ജയപ്രദയും അനുപം ഖേറുമാണ് പ്രധാന വേഷങ്ങളില്‍*. ഈ മൂന്നുപേരുടെയും ഏറ്റവും മികച്ച അഭിനയ മുഹൂര്*ത്തങ്ങള്* സിനിമയിലുണ്ടായിരിക്കുമെന്ന് ബ്ലെസി പറഞ്ഞു.
“സിനിമ ഉണ്ടായ കാലം മുതല്‍* പ്രണയകഥകള്‍* ധാരാളമായി പലരും പറഞ്ഞിട്ടുണ്ട്. അതില്‍* നിന്ന് വ്യത്യസ്തമായി ഒരു പ്രണയകഥ എങ്ങനെ പറയാന്‍* കഴിയും എന്നാണ് ഞാന്‍* അന്വേഷിച്ചത്. ഈ പ്രണയകഥ ഇതിനുമുമ്പ് മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ്. ഞാന്‍* അത്ഭുതപ്പെട്ട ഒരു കാര്യം, ‘പ്രണയം’ എന്ന മനോഹരമായ പേര് ഇതുവരെ ആരും മലയാള സിനിമയില്‍* ഉപയോഗിച്ചില്ല എന്നതാണ്. തിരക്കഥ എഴുതാനിരിക്കും മുമ്പ് ‘പ്രണയം’ എന്ന പേര് രജിസ്റ്റര്‍* ചെയ്യുകയാണ് ഞാന്‍* ചെയ്തത്” - ബ്ലെസി വ്യക്തമാക്കി.
മോഹന്‍*ലാലിന്*റെ ഏറ്റവും വ്യത്യസ്തമായ ഗെറ്റപ്പ് ആയിരിക്കും പ്രണയത്തിന്*റെ മുഖ്യ ആകര്*ഷണം. നരച്ച്, കഷണ്ടി കയറിയ രൂപത്തിലാണ് ചിത്രത്തില്‍* ലാല്‍* പ്രത്യക്ഷപ്പെടുന്നത്. പ്രൊഫസര്‍* മാത്യൂസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍*ലാല്‍* അവതരിപ്പിക്കുന്നത്.
“ഞാന്‍* 420 സിനിമകളില്‍* ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍* അഭിനയിക്കാനുള്ള ക്ഷണം വന്നപ്പോള്‍* തിരക്കഥ വായിക്കുകയാണ് ഞാന്‍* ആദ്യം ചെയ്തത്. ഫന്*റാസ്റ്റിക്കായിട്ടുള്ള തിരക്കഥയാണ് ബ്ലെസിയുടേത്. മനോഹരമായ സിനിമകള്‍* ഉണ്ടാകുന്ന മലയാള സിനിമയില്‍* വീണ്ടും എത്താന്‍* കഴിഞ്ഞതില്‍* സന്തോഷം” - അനുപം ഖേര്‍* പറഞ്ഞു.
“മലയാള സിനിമയില്‍* മികച്ച ടൈറ്റിലുകള്‍* ഇടുന്ന ഒട്ടേറെ സംവിധായകരുണ്ട്. പത്മരാജന്* മുതല്‍* ലാല്‍* ജോസ്, രഞ്ജിത് തുടങ്ങി ഒട്ടേറെ പേര്*. പക്ഷേ ‘പ്രണയം’ എന്ന ലളിതവും സ്ട്രെയിറ്റുമായ ഒരു പേര് ഇതുവരെ ആരും ഇട്ടിട്ടില്ല. ആ പേര് ഇത്രകാലം എവിടെ മൂടിക്കിടന്നു എന്നും ഇപ്പോള്‍* എങ്ങനെ കണ്ടെത്തി എന്നും ചില സുഹൃത്തുക്കള്‍* ചോദിച്ചപ്പോള്‍* ‘ഇത് ഒരു ബ്ലെസി ചിത്രമാണ്’ എന്നായിരുന്നു ഞാന്‍* മറുപടി പറഞ്ഞത്” - ഈ സിനിമയില്‍* അഭിനയിക്കുന്ന നടന്* അനൂപ് മേനോന്* പറഞ്ഞു.
തന്**മാത്ര, ഭ്രമരം എന്നീ സിനിമകള്‍*ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന മോഹന്‍*ലാല്‍* ചിത്രമാണ് ‘പ്രണയം’. ഒ എന്‍* വിയുടെ ഗാനങ്ങള്‍*ക്ക് സംഗീതം നല്*കുന്നത് എം ജയചന്ദ്രന്*. നവാഗതനായ സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. തന്**മാത്രയും ഭ്രമരവും ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമകളായിരുന്നു. ആ ജനുസിലേക്ക് പ്രണയവും ചേര്*ക്കാനാണ് ബ്ലെസിയും മോഹന്‍*ലാലും ഒത്തുകൂടുന്നത്.
പ്രണയത്തില്‍* മോഹന്‍*ലാല്‍* 40 മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണെന്ന അഭ്യൂഹം ശക്തമാണ്. ഓണത്തിന് ചിത്രം റിലീസ് ചെയ്യും. പ്രണയത്തിന് എതിരാളിയായി കിംഗ് ആന്‍*റ് കമ്മീഷണര്‍* എത്തില്ല എന്ന വാര്*ത്ത മമ്മൂട്ടി ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.
Keywords: Mohanlal's Onam release,Pranayam,Mohanlal, Blessy,Jayapradha, AnupamKher,bhramaram
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks