വരുന്നത് ആരായാലെന്താ? നിയമം തെറ്റിച്ചാല്* പിഴയടയ്ക്കണം. അത് ബോളിവുഡിലെ കിംഗ് ഖാന്* ആണെങ്കില്* പോലും. സാക്ഷാല്* ഷാരുഖ് ഖാന് ഒന്നര ലക്ഷം രൂപ പിഴയിട്ടാണ് മുംബൈ എയര്*പോര്*ട്ട് മാതൃക കാണിച്ചിരിക്കുന്നത്. ലണ്ടനില്* നിന്നുള്ള മടങ്ങിവരവില്* ബാഗുകളുടെ എണ്ണം കൂടിയതാണ് ഷാരുഖിന് വിനയായത്.


കുടുംബത്തോടൊപ്പം യൂറോപ്യന്* ട്രിപ്പ് കഴിഞ്ഞ് സന്തോഷവാനായാണ് ഷാരുഖ് ഖാന്* ഛത്രപതി ശിവാജി എയര്*പോര്*ട്ടില്* വിമാനമിറങ്ങിയത്. എന്നാല്* കസ്റ്റംസ് പരിശോധന വന്നതോടെ താരത്തിന്*റെ സന്തോഷമെല്ലാം പോയി. 20 ബാഗുകളില്* കൂടുതലാണ് ഷാരുഖ് ഖാനും കുടുംബവും കൊണ്ടുവന്നത്.

പരിശോധനയ്ക്ക് കൂടുതല്* സമയം എടുക്കുമെന്ന് അറിയിച്ച അധികൃതര്* ഷാരുഖിന്*റെ കുടുംബത്തെ പോകാന്* അനുവദിച്ചു. പരിശോധന കഴിയുന്നതുവരെ ഷാരുഖിന് കാത്തിരിക്കേണ്ടിവന്നു. കിംഗ് ഖാന്* ആയതുകൊണ്ട് പ്രത്യേക പരിഗണനയൊന്നും എയര്*പോര്*ട്ടില്* ലഭിച്ചില്ല. ഒരു ഫോണ്* കോള്* പോലും ചെയ്യാന്* അനുവദിച്ചില്ല.

ബാഗുകളുടെ എണ്ണം കൂടുതലായതിനാല്* ഒന്നരലക്ഷം രൂപ പിഴയൊടുക്കാമെന്ന് സമ്മതിച്ചതിന് ശേഷം മാത്രമേ ഷാരുഖിനെ കസ്റ്റംസ് അധികൃതര്* പോകാന്* അനുവദിച്ചുള്ളൂ.

Keywords: SRK fined Rs 1.5 lakhs by customs,sharukh Khan,king khan of bollywood