രാഹുല്* ഗാന്ധി പകുതി ഇന്ത്യക്കാരനാണെന്ന പരാമര്*ശം നടത്തിയതിന് ബോളിവുഡ് നടി കത്രീന കൈഫ് മാപ്പു പറഞ്ഞു. രാഹുല്* ഗാന്ധിയെ കുറിച്ച് പരാമര്*ശം നടത്തരുത് എന്നും രാഹുലുമായി സ്വയം താരമ്യം ചെയ്യരുത് എന്നും കത്രീനയ്ക്ക് കോണ്*ഗ്രസ് ശക്തമായ മുന്നറിയിപ്പ് നല്*കി എന്നാണ് വാര്*ത്തകള്*.


തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും താന്* ആരെയും വേദനിപ്പിക്കാന്* ശ്രമിച്ചിട്ടില്ല എന്നും കത്രീന പറഞ്ഞു. ആരുടെയെങ്കിലും വികാരങ്ങളെ മുറിവേല്*പ്പിച്ചെങ്കില്* ക്ഷമചോദിക്കുന്നു എന്നും കത്രീന കൈഫ് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് കത്രീന കോണ്*ഗ്രസ് പാര്*ട്ടിയുടെ കണ്ണിലെ കരടാവുന്നത്. രാജ്*നീതി എന്ന സിനിമയില്* സോണിയയെ അനുകരിച്ചതാണ് ആദ്യം പാര്*ട്ടിക്ക് അസ്വസ്ഥതയുണ്ടാക്കിയത്. കോണ്*ഗ്രസ് അധ്യക്ഷയുടെ വീഡിയോ ടേപ്പുകള്* കണ്ടാണ് കത്രീന അവരുടെ നടപ്പും വസ്ത്രധാരണ രീതികളുമൊക്കെ മനസ്സിലാക്കിയത് എന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു.

ഒരു ടെലിവിഷന്* അഭിമുഖത്തിലാണ് രാഹുല്* പകുതി ഇന്ത്യക്കാരനാണെന്ന് കത്രീന കൈഫ് അഭിപ്രായപ്പെട്ടത്. താന്* പകുതി ഇന്ത്യക്കാരിയാണെന്ന് പറയുന്നതില്* തനിക്ക് ലജ്ജയില്ല എന്നും താന്* എന്താണോ അതില്* അഭിമാനിക്കുന്നു എന്നും പറയുമ്പോഴാണ് കത്രീന വിവാദ പരാമര്*ശം നടത്തിയത്. ഇതിനെതിരെ കോണ്*ഗ്രസ് വക്താവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം കടുത്ത പരാമര്*ശം നടത്തിയിരുന്നു


Keywords: Sorry, never talk about Rahul, Katrina kaif,Maneesh Tivari,Rajneethi,Soniya Gandhi,Rahul Gandhi