മോഷണത്തിലെ വിരുത് മാത്രം പോര. പിടികൊടുക്കാതിരിക്കാനും വേണം ഒരു തന്ത്രം. ഇവിടെ കള്ളന് വിനയായത് സ്വന്തം ഫോട്ടോ തന്നെയാണ്. ഏഴാം മൈല്* സ്വദേശി ആശാരിക്കുന്നേല്* അജോയ്ക്കാണ് ഈ അബദ്ധം പിണഞ്ഞത്.

ഏഴാം മൈലിലെ സ്റ്റേഷനറി കടയിലാണ് അജോ മോഷണം നടത്തിയത്. ഉച്ച നേരത്ത് കടയുടമ ഭക്ഷണം കഴിക്കാന്* പോയ തക്കം നോക്കിയായിരുന്നു ഇത്. മേശ കുത്തിത്തുറന്ന അജോ 10,000 മോഷ്ടിച്ച് സ്ഥലം വിടുകയും ചെയ്തു.

കടയുടമ തിരിച്ചെത്തി നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം മനസ്സിലായത്. ഇതിനിടെ മേശയുടെ താഴെ ഒരു ഫോട്ടോ വീണു കിടക്കുന്നത് കണ്ണില്*പ്പെട്ടു. എന്നെ പിടിച്ചോളൂ, ഞാനാണ് കള്ളന്* എന്ന മട്ടില്* കിടന്ന ഫോട്ടോ എടുത്ത് കടയുടമ മറ്റ് കടക്കാര്*ക്ക് കാണിച്ചുകൊടുത്തു. ഫോട്ടോയിലുള്ളയാള്* സമീപത്ത് ചുറ്റിക്കറങ്ങി നടക്കുന്നത് കണ്ടതായി ചിലര്* പറയുകയും ചെയ്തു.

ഫോട്ടോ സഹിതം കടയുടമ പരാതി നല്*കിയതിനാല്* പൊലീസിനും പണി എളുപ്പമായി. മോഷ്ടിച്ച പണം തിടുക്കത്തില്* പേഴ്സില്* വയ്ക്കുന്നതിനിടെ അജോയുടെ ഫോട്ടോ താഴെവീണുപോവുകയായിരുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് അജോ മൊബൈല്* ഫോണ്* വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഇയാളെ കോടതിയില്* ഹാജരാക്കി.


Keywords: Thief's photo found in the shop,shopowner, aasarikunnel ajo, ajo's photo