സൂപ്പര്* താരങ്ങളായ മോഹന്**ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. തിരുവനന്തപുരം, കൊച്ചി, ബാംഗ്ലൂര്*, ചെന്നൈ എന്നിവിടങ്ങളിലാണ് റെയ്ഡ്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.

താരങ്ങള്* വരവില്* കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്* മാസങ്ങളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. മോഹന്*ലാലിന്റെ തേവരയിലെ വീ*ട്ടിലും മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും റെയ്ഡ് പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് മോഹന്*ലാലിന്റെ അമ്മ താമസിക്കുന്ന വീട്, കിന്*ഫ്ര പാര്*ക്കിലെ അദ്ദേഹത്തിന്റെ ഓഫിസ് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പതിനഞ്ചിലധികം വരുന്ന ഉദ്യോഗസ്ഥസംഘമാണ് ഓരോയിടത്തും റെയ്ഡ് നടത്തുന്നത്.

കര്*ണാടകയിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ബാംഗ്ലൂരിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളിലും ഓഫീസുകളിലും റെയ്ഡ് നടത്തുന്നത്. മമ്മൂട്ടി ഇപ്പോള്* ചെന്നൈയിലെ വീട്ടില്* ഉണ്ടെന്നാണ് സൂചന. ഈ വീട്ടില്* വച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകന്റെ വിവാഹനിശ്ചയം നടന്നിരുന്നു. മോഹന്*ലാലിന്റെ ഭാര്യാപിതാവ് ബാലാജിയുടെ എഗ്മോറിനെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.


Keywords: IT raid in the houses of Mohanlal ,IT raid in the houses of Mammootty,Mohanlal father in law Balaji, Mammootty's son engagement