ആദായനികുതി ഉദ്യോഗസ്ഥര്* മോഹന്*ലാലിന്*റെയും മമ്മൂട്ടിയുടെയും വസതികളില്* നടത്തുന്ന റെയ്ഡ് തുടരുകയാണ്. റെയ്ഡ് മൂന്നു ദിവസം നീണ്ടു നില്*ക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്*, ഊട്ടി എന്നിവിടങ്ങളിലായി ഇരുപതോളം കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. 250 ഉദ്യോഗസ്ഥര്* റെയ്ഡില്* പങ്കെടുക്കുന്നു.


രാജ്യത്ത് ഇത്രയും വിപുലമായ റെയ്ഡ് അപൂര്*വമാണ്. മോഹന്*ലാലും മമ്മൂട്ടിയും രാജ്യം ആദരിക്കുന്ന താരങ്ങളായതിനാല്* കേന്ദ്ര സര്*ക്കാരിന്*റെ അനുമതി ആദായനികുതി വകുപ്പ് തേടിയിരുന്നു. റെയ്ഡിന് കേന്ദ്ര ധനമന്ത്രാലയത്തിന്*റെ അനുമതി ലഭിച്ചതായാണ് സൂചന. രണ്ടു താരങ്ങളുടെയും വീടുകളില്* നിന്നും ഓഫീസുകളില്* നിന്നും കണക്കില്* പെടാത്ത നിക്ഷേപങ്ങളുടെ രേഖകള്* കണ്ടെത്തിയതായാണ് സൂചന.

മമ്മൂട്ടിയുടെ ചെന്നൈയിലെയും കൊച്ചി കടവന്ത്രയിലെയും വീടുകളില്* നിന്ന് 15 ലക്ഷം രൂപയുടെ കറന്*സി കണ്ടെടുത്തിട്ടുണ്ട്. വിവിധ നിക്ഷേപങ്ങളുടെയും പണമിടപാടുകളുടെയും രേഖകള്* പിടിച്ചെടുത്തിട്ടുണ്ട്. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്* രണ്ടു ലോക്കറുകള്* ഇനിയും തുറന്ന് പരിശോധിക്കാനുണ്ട്. ഒരു സിനിമയില്* അഭിനയിക്കുന്നതിന് മമ്മൂട്ടിയുടെ പ്രതിഫലം ഒന്നരക്കോടി രൂപയാണെന്നുള്ളതിന്*റെ രേഖകള്* കണ്ടെത്തിയിട്ടുണ്ട്.

മോഹന്*ലാലിന്*റെ വീട്ടില്* നിന്ന് രണ്ട് ആനക്കൊമ്പുകള്* പിടിച്ചെടുത്തു. ഇവ വീട്ടില്* സൂക്ഷിക്കാന്* വനം വകുപ്പിന്*റെ അനുമതി വേണം. അതിന്*റെ രേഖകള്* ലാലിന്*റെ പക്കലുണ്ടോ എന്നതില്* വ്യക്തത ലഭിച്ചിട്ടില്ല. മോഹന്*ലാലിന്*റെ വീട്ടില്* രണ്ട് ബയോമെട്രിക് ലോക്കറുകള്* ഉള്ളതായി കണ്ടെത്തി. ഇവ മോഹന്*ലാലിന്*റെ സാന്നിധ്യത്തില്* പരിശോധിക്കും.

മോഹന്*ലാലിന്*റെ സെക്രട്ടറിയും ആശീര്*വാദ് സിനിമാസ് എന്ന നിര്*മ്മാണക്കമ്പനിയുടെ അമരക്കാരനുമായ ആന്*റണി പെരുമ്പാവൂരിന്*റെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ബ്ലാക്ക് ആയും വൈറ്റ് ആയും താരങ്ങള്*ക്ക് പ്രതിഫലം നല്*കിയതിന്*റെ രേഖകള്* അവിടെ നിന്നും പിടിച്ചെടുത്തതായാണ് വിവരം.

മമ്മൂട്ടിയുടെ ചിത്രങ്ങളുടെ നിര്*മ്മാതാവായ ആന്*റോ ജോസഫിന്*റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. മമ്മൂട്ടി ചെന്നൈയില്* നിന്ന് കൊച്ചിയിലെത്തിയിട്ടുണ്ട്. ഒരു തവണ ആദായനികുതി ഉദ്യോഗസ്ഥര്* മമ്മൂട്ടിയെ ചോദ്യം ചെയ്തുകഴിഞ്ഞു. വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

മോഹന്*ലാലിനെ ശനിയാഴ്ച ചോദ്യം ചെയ്യും. ധനുഷ്കോടിയില്* ബ്ലെസിയുടെ ‘പ്രണയം’ എന്ന സിനിമയില്* അഭിനയിച്ചുകൊണ്ടിരിക്കുന്ന മോഹന്*ലാലിന് കൊച്ചിയില്* വരാന്* നിര്*ദ്ദേശം നല്*കിയിട്ടുണ്ട്. ലാല്* ശനിയാഴ്ച കൊച്ചിയിലെത്തും.



Keywords: IT raids Mammootty & Mohanlal,Blessy , Income tax officials raided, tax officials,income the superstars,business partners, Antony Perumbavoor ,Anto Joseph,pair of elephant tusks,a bio-metric gadget, businessman K.A. Rauf,dhanushkodi