ചരിത്ര മുഹൂര്*ത്തങ്ങള്*ക്ക് സാക്ഷിയായ ടെസ്റ്റ് മഴയില്* നനഞ്ഞപ്പോള്* ആവേശത്തോടെ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലും നനവ് പടര്*ന്നിറങ്ങി. ടെസ്റ്റ് ചരിത്രത്തിലെ രണ്ടായിരാമത്തെ ടെസ്റ്റില്* ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നൂറാമത്തെ ടെസ്റ്റില്* ഇന്ത്യന്* ക്യാപ്റ്റന്* മഹേന്ദ്ര സിംഗ് ധോണി ബോളിംഗ് തെരഞ്ഞെടുക്കാന്* കാരണവും നനഞ്ഞ പിച്ചായിരുന്നു.

മഴമൂലം ആദ്യ ദിനത്തില്* വെറും 49.2 ഓവര്* മാത്രമാണ് കളി നടന്നത്. ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്* 127 റണ്*സ് എടുത്തു. ഓപ്പണര്*മാരായ അലിസ്റ്റര്* കുക്കിനെയും (12) ക്യാപ്റ്റന്* ആന്*ഡ്രൂ സ്*ട്രോസിനെയും (22) ആണ് ഇംഗ്ലണ്ടിന് ആദ്യം തന്നെ നഷ്ടമായത്. അലിസ്റ്റര്* കുക്കിനെ വിക്കറ്റിനു മുമ്പില്* കുടുക്കിയ സഹീറാണ് ആദ്യ രണ്ട് വിക്കറ്റ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

ഓപ്പണര്*മാര്* കളം വിട്ടശേഷം ജോനാഥന്* ട്രോട്ട് ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായി. രണ്ട് തവണയാണ് ട്രോട്ട് ദ്രാവിഡിന്റെ കൈയില്* നിന്ന് വഴുതിപ്പോയത്. ലഞ്ചിനു പിരിയുന്നതിനു മുമ്പ് ഹര്*ഭജന്*സിംഗിന്റെ ആദ്യ പന്തില്* ഒന്നാംസ്ലിപ്പില്* ജോനാഥന്* ട്രോട്ട് നല്കിയ ക്യാച്ച് ദ്രാവിഡ് കൈവിട്ടു. ചായയ്ക്ക് പിരിയുന്നതിനു മുമ്പ് ഒരിക്കല്*കൂടി ദ്രാവിഡ് ട്രോട്ടിനെ കൈവിട്ടു. സഹീറായിരുന്നു ആ സമയം ബോള്* ചെയ്തിരുന്നത്.

ജോനാഥന്* ട്രോട്ടും പീറ്റേഴ്സനുമാണ് ഇപ്പോള്* ക്രീസില്*. ഇന്ത്യന്* ഫീല്*ഡിംഗ് പിഴവ് മുതലാക്കിയ ട്രോട്ട് 58 റണ്*സും പീറ്റേഴ്സണ്* 22 റണ്*സും എടുത്തിട്ടുണ്ട്.


Keywords: First day, rainy test,jonathan trott, peterson, indian field,harbhajan singh, dravid,captain Mahendra singh dhonni