‘ഓപ്പറേഷന്* മമ്മൂട്ടി - ലാല്*’ പുരോഗമിക്കുകയാണ്. അനധികൃതമായ സ്വത്തുസമ്പാദനം ഇരുതാരങ്ങളും നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ നേതാക്കളുമായും ഭരണകര്*ത്താക്കളുമായും അടുത്ത ബന്ധമുള്ള രണ്ടു താരങ്ങളെയും ഈ രീതിയില്* കുടുക്കിയതിന് പിന്നിലെ ശക്തിയെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയര്*ന്നിരുന്നു. എന്നാല്*, പ്രതിരോധമന്ത്രി എ കെ ആന്*റണിയുടെ ശക്തമായ ഇടപെടലാണ് താരങ്ങളെ വീഴ്ത്തിയതെന്നാണ് സൂചന.


സൂപ്പര്*താരങ്ങള്*ക്കെതിരായ നീക്കത്തിന് ആന്*റണിയെ പ്രേരിപ്പിച്ചത് സുകുമാര്* അഴീക്കോട് നല്*കിയ പരാതികളാണെനും സൂചനയുണ്ട്. ലഫ്. കേണല്* പദവി വഹിക്കുന്ന മോഹന്*ലാല്* ആ പദവിക്ക് യോജിച്ച ജീവിതരീതിയും സാമ്പത്തിക ഇടപാടുകളുമല്ല നടത്തുന്നതെന്ന് അഴീക്കോട് ആന്*റണിക്ക് പരാതി നല്*കിയിരുന്നു.

പരാതി മാസങ്ങള്*ക്ക് മുമ്പ് ലഭിച്ചതാണെങ്കിലും എടുത്തുചാടി എന്തെങ്കിലും ചെയ്യാന്* ആന്*റണി തയ്യാറായില്ല. മോഹന്*ലാലിന്*റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്* ആദായനികുതി വകുപ്പിന് കര്*ശന നിര്*ദ്ദേശം നല്*കുകയാണ് ആന്*റണി ചെയ്തത്. എന്നാല്* മലയാളത്തില്* രണ്ട് മെഗാസ്റ്റാറുകള്* ഉള്ളപ്പോള്* ഒരാളെ മാത്രം നിരീക്ഷിക്കുന്നത് വിമര്*ശനങ്ങള്*ക്കിടയാക്കും എന്നതുകൊണ്ടാണ് മമ്മൂട്ടിയെയും അന്വേഷണപരിധിയില്* കൊണ്ടുവന്നത്. പരിശോധിച്ചപ്പോള്* മമ്മൂട്ടിയുടെ സാമ്പത്തിക ഇടപാടുകളും സുതാര്യമല്ലെന്ന് ബോധ്യപ്പെട്ടു - ഒരു പ്രമുഖ മാധ്യമം റിപ്പോര്*ട്ട് ചെയ്തു.

റെയ്ഡ് നടന്നപ്പോള്* അത് പതിവ് പരിശോധന എന്ന രീതിയില്* നിസാരമായിക്കാണാനാണ് ഏവരും ശ്രമിച്ചത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നായകരും മന്ത്രിമാരുമെല്ലാം താരങ്ങളോട് ‘ഇതത്ര കാര്യമാക്കേണ്ടതില്ല’ എന്നറിയിച്ചിരുന്നുവത്രെ. എന്നാല്* റെയ്ഡ് പുരോഗമിച്ചതോടെയാണ് കാര്യങ്ങള്* കൈവിട്ടു പോകുന്നത് ഏവര്*ക്കും ബോധ്യമായത്. കേന്ദ്രത്തില്* നിന്നുള്ള ശക്തമായ ഇടപെടലിനെക്കുറിച്ച് ബോധ്യമായപ്പോള്* രണ്ട് താരങ്ങളെയും സംസ്ഥാന നേതാക്കള്* കൈയൊഴിയുകയും ചെയ്തു.


Keywords; IT raids Mammootty & Lal,sukumar azhikode, a.k. antony,Income Tax Raid,politients, complaint, superstars