ചരിത്രമെഴുതുന്ന ലോര്*ഡ്സ് ടെസ്റ്റ് വിവാദങ്ങളുടെയും വേദിയാവുന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം ക്യാപ്റ്റന്* മഹേന്ദ്രസിംഗ് ധോണി ബൌള്* ചെയ്യാനെത്തിയതിനെ മുന്* ഇന്ത്യന്* ക്യാപ്റ്റന്* കപില്* ദേവ് രൂ*ക്ഷമായി വിമര്*ശിച്ചു. ധോണി ടെസ്റ്റ് ക്രിക്കറ്റിനെ കളിയാക്കുകയാണ് എന്നാണ് കപില്* അഭിപ്രായപ്പെട്ടത്.

ധോണി ബൌള്* ചെയ്യാനെത്തിയത് ടെസ്റ്റ് ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ടെസ്റ്റിന്റെ രണ്ടാം ദിവസം ഇത്തരമൊരു നീക്കം അംഗീകരിക്കാനാവില്ല എന്നും കപില്* ഒരു ടിവി ചാനലിനു നല്*കിയ അഭിമുഖത്തില്* പറഞ്ഞു.

പരുക്കിനെ തുടര്*ന്ന് സഹീര്*ഖാന്* വിശ്രമിക്കുന്നതിനെയും കപില്* വിമര്*ശിച്ചു. ധോണിക്ക് ബൌള്* ചെയ്യേണ്ട സാഹചര്യത്തിനു കാരണം സഹീറാണ്. സ്വന്തം ശാരീരിക ക്ഷമതയെ കുറിച്ചുള്ള ബോധത്തോടെ വേണമായിരുന്നു സഹീര്* ടെസ്റ്റിന് എത്തേണ്ടിയിരുന്നത്. ദിവസം 20 ഓവര്* എറിയുക എന്നത് നിസ്സാരകാര്യമല്ല. ടെസ്റ്റ് മത്സരം ജയിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതിന്റെ ഉത്തരവാദിത്തം സഹീറിനാണ് എന്നും കപില്* കുറ്റപ്പെടുത്തി.

സഹീറിന്റെ അഭാ*വത്തിലായിരുന്നു ലോര്*ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ബൌള്* ചെയ്യാന്* ധോണി നിര്*ബന്ധിതനായത്. ടെസ്റ്റില്* മൂന്നാം തവണയാണ് ധോണി ബൌള്* ചെയ്തത്. വെസ്റ്റിന്*ഡീസിനെതിരെ നേടിയ ഒരു വിക്കറ്റാണ് ടെസ്റ്റിലെ ബോളിംഗില്* ഇന്ത്യന്* ക്യാപ്റ്റന്റെ സമ്പാദ്യം.


Keywords: Bowling, Dhoni has made a mockery of Test,Kapil Dev,saheer,lords test