ഇന്ത്യന്* ക്രിക്കറ്റ് ദൈവം സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് ഭാരതരത്ന ലഭിക്കാനുള്ള സാധ്യതയേറി. ഭാരതരത്നയ്ക്ക്* കായികരംഗത്തു നിന്നുളളവരെയും പരിഗണിക്കണം എന്നാവശ്യപ്പെട്ട്* കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമന്ത്രിക്ക്* കത്തയച്ചു.

ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര കായിക മന്ത്രാലയം മുമ്പ് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. തുടര്*ന്നാണ്* ആഭ്യന്തര മന്ത്രാലയത്തിന്*റെ പുതിയ നീക്കം.

സച്ചിന് ഭാരതരത്ന നല്*കണമെന്ന ആവശ്യം പരക്കെ ഉയര്*ന്നതോടെയാണ് കായിക മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കായിക രംഗത്തുള്ളവരെയും പരിഗണിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിക്കാന്* തയ്യാറായത്.

സച്ചിന് ഭാരതരത്ന ലഭിച്ചാല്* കായികരംഗത്തുനിന്ന് ആ ബഹുമതി നേടുന്ന ആദ്യത്തെ വ്യക്തിയായി അദ്ദേഹം മാറും. ഭാരതരത്ന ലഭിക്കാനുള്ള അര്*ഹത സച്ചിനുണ്ടെന്നും ആരും അതിനെ എതിര്*ക്കുമെന്ന് കരുതുന്നില്ലെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്* പ്രസിഡന്*റ് വിലാസ് റാവു ദേശ്മുഖ് പറഞ്ഞു.


Keywords: Sachin Tendulkar closer to get Bharat Ratna?,Mumbai cricket association, Vilas Rao Deshmukh,Sachin Tendulkar,Bharat Ratna