യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി അണിയിച്ചൊരുക്കുന്ന സെവന്*സ് ഓണച്ചിത്രമായി പ്രദര്*ശനത്തിനെത്തും. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൌസാണ് ചിത്രം പ്രദര്*ശനത്തിനെത്തിക്കുന്നത്.

ചിത്രം ഓഗസ്റ്റ് 31നാണ് പ്രദര്*ശനത്തിനെത്തുക. സെവന്*സ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്* ഒരു ക്രൈം ത്രില്ലറിന്റെ കഥയാണ് ചിത്രം പറയുന്നത്. കുഞ്ചാക്കോ ബോബന്*, ആസിഫ് അലി, നിവിന്* പോളി, മിഥുന്*, രഞ്ജിത് മേനോന്*, ഫഹാദ് ഫാസില്*, കുട്ടു, ഭാമ, റിമ കല്ലിംഗല്* എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിയാ മൊയ്തു ഒരു പൊലീസ് കമ്മിഷണറുടെ വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ദീപക് ദേവ് ആണ് സംഗീത സംവിധാനം നിര്*വഹിക്കുന്നത്.

അതേസമയം മമ്മൂട്ടിയും സുരേഷ് ഗോപിയും പ്രഥാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദി കിംഗ് ആന്*ഡ് ദി കമ്മിഷണര്* ഓണത്തിന് പ്രദര്*ശനത്തിനെല്ലെന്ന് സംവിധായകന്* ഷാജി കൈലാസ് അറിയിച്ചിട്ടുണ്ട്.


Keywords: Mammootty to distribute Sevens for festival,Nadiya moithu, mammootty, sureshgopi, deepak dev, music director, the king and the commisioner,Bhama,, reema kallingal,play house