Results 1 to 1 of 1

Thread: Malayalam Story Mukham Nashtapedunnavar

 1. #1
  Join Date
  Jan 2008
  Location
  gods own country
  Posts
  2,319

  Talking Malayalam Story Mukham Nashtapedunnavar

  പതിവ് പൊലെ ഓഫീസില്* നിന്നിറങ്ങി കോര്ണി്ഷിലൂടെ താമസസ്ഥലത്തേക്ക് നടക്കാന്* തുടങ്ങി. ഓഫിസിലെ ടെന്ഷന്* ഫ്രീ ആകാന്* ഈ വാകിംഗ് നല്ല ഒരു ഒറ്റമൂലി ആണ്. പത്തുമിനുട്ടുനടന്നാല്* മതി, പക്ഷെ റൂമില്* എത്തുമ്പോള്* അരമണിക്കൂര്* കഴിയും. ദിവസമുള്ള ഈ നടത്തത്തില്* ഒരുപാടുപേരെ സ്ഥിരം കാണാറുണ്ട്. എല്ലാവരും ഫാസ്റ്റ് മൂവിംഗ് ലൈഫിന്റെ ഭാഗമായവര്*. ജീവിതത്തിന്റെ വേദനകള്* പ്രകൃതിയുമായ് പങ്കുവെക്കാന്* എത്തുന്നവര്*. മ്യുസിയതിനടുതെതിയാല്* തിരക്ക് കൂടും. അല്പം മാറി ഒരു ബഞ്ച് ഉണ്ട്. കുറച്ചു നേരം അവിടെ ഇരിക്കുക പതിവാണ്. റൂമില്* സഹമുറിയന്* വരുവാന്* ഇനിയും വൈകും. കഴിഞ്ഞ കുറച്ചു ദിവസമായി ഈ ബഞ്ചില്* കമ്പനിക് ഒരാളെ കിട്ടാറുണ്ട്. നാട്ടില്* നിന്ന് വിസിറ്റിംഗ് വിസയ്ക്ക് വന്നതാണ്*. വളരെ സംസാരപ്രിയനാണ്, അതുകൊണ്ട് തന്നെ ഒരു നല്ല കേള്വിക്കാരനായാല്* മാത്രം മതി. എന്നും ഒരു മലയാള ദിനപത്രം അയാളുടെ കയ്യില്* ഉണ്ടാകും. ഓഫീസിലെ ലഞ്ച് ടൈമില്* കിട്ടുന്ന ഒരു മണിക്കൂര്* ഇന്റര്*നെറ്റില്* നിന്നാണ് പൊതുവെ മലയാളം ന്യൂസ്* വയിക്കാറ്. നമുടെ നാടിന്റെട ഇപ്പോഴത്തെ അവസ്ഥ എന്താണ്?? എന്നും പത്രത്തില്* നാട്ടില്* നടക്കുന്ന ക്രുരതകളും അതിക്രമങ്ങളും.... സ്കൂള്* വിട്ടു വീട്ടിലേക് വരുമ്പോള്* സഹപാഠിയുടെ അക്രമം.... മൂന്ന് വയസുകാരിയെ അഞ്ചുവയസുകാരന്* പീഡിപ്പിച്ച് കൊന്നു.... സ്വന്തം പിതാവ് തന്നെ മകളുടെ ഇടനിലക്കരനകുന്നു.... അയാള്* വീണ്ടും വാചാലനായികൊണ്ടിരുന്നു.
  ശരിയാണ്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം വാര്ത്തകള്* സ്ഥിരമായി കേള്*ക്കുന്നു... ഇതിനു മുമ്പ് പലതരം തട്ടിപ്പുകളായിരുനു ഹോട്ട് ന്യൂസ്*. ഇന്നിപ്പോള്* അതുമാറി പലതരം ക്രുരതകള്* ആയി. നമ്മുടെ സമൂഹത്തിനെന്തുസംഭവിച്ചു?? സൈബര്* പാര്*ലറുകളിലും ബീര്* പാര്*ലറുകളിലും ആഘോഷിച്ചു തീരുന്ന യുവത്വം.... സ്വന്തം മക്കളെ സ്നേഹിക്കാന്* മറക്കുന്ന മാതൃത്വം.... പണമുണ്ടാക്കാന്* ഏതുവഴിയും സ്വീകരിക്കുന്ന സമൂഹത്തില്* സ്നേഹശുന്യമായ യാന്ത്രിക സംസ്ക്കാരത്തിന്റെ കരാളഹസ്തങ്ങള്* നാം അറിയാതെ തന്നെ നമ്മെ ഗ്രസിച്ചിരിക്കുന്നു.... ലിവിംഗ് ടുഗേതരും ഡേറ്റിംങ്ങും ഇന്ന് പ്രോത്സാഹിക്കപ്പെടുന്നു...
  പ്രവാസത്തിന്റെ ആദ്യ നാളുകളില്* ഓഫിസിലെ ലേഡി സെക്രട്ടറി "Are you interested to dating with me?"എന്ന് ചോദിച്ചപ്പോള്* ഡേറ്റിംഗ് എന്ന വാക്കിന്റെ അര്*ത്ഥം അറിയാന്* ഇന്റര്*നെറ്റില്* പരതിയത് ഇന്നും ഓര്*ക്കുന്നു. കഴിഞ്ഞ വീകെന്റ്റ് പാര്ടി്യില്* അമേരിക്കന്* ബോസ്സിന്റെ കൈപിടിച്ച് വന്ന ഫിലിപിനോ ലേഡിയെ നോകി "ഇതെല്ലാം ഒരു ലിവിംഗ് ടുഗേതര്* പോളിസിയാണ്.. നിനക്ക് വേണമെങ്കില്* പറ.... നല്ല മലയാളി പെണ്*കുട്ടിയെ തന്നെ കിട്ടും ഇവിടെ" എന്ന് സുഹൃത്തിന്റെ കമന്റിനോട് യോചിക്കാതെ വന്നപ്പോള്* "നീ ഈ കാലഘട്ടത്തില്** തന്നെയാണോ ജീവിക്കുന്നതെന്ന്" ചോദിച്ചു നീരസത്തോടെ മാറിയിരുന്നു.... അതെ കാലഘട്ടം മാറിയിരിക്കുന്നു... സ്നേഹം എന്ന വാക്കിന് പുതിയ പുതിയ അര്*ത്ഥങ്ങള്* നാം കണ്ടെത്തിയിരിക്കുന്നു...
  കഴിഞ്ഞ രണ്ടു ദിവസമായി അയാളെ കാണുന്നില്ല.. വല്ല ജോലിയും ലഭിച്ചോ ആവൊ... അതോ ഇനി തിരിച്ചു നാട്ടിലേക്കു പോയോ... നാടും വീടും ഒന്നും പറഞ്ഞില്ല... അയാള്* സംസാരിച്ചിരുന്നത് മുഴുവന്* നാടിനെ കുറിച്ചായിരുന്നു... എപ്പോഴും ഒരു വിഷാദഭാവം ഉണ്ടായിരുന്നു... ഒരിക്കല്* വീട്ടുകാരെ കുറിച്ച് ചോദിച്ചപോള്* അയാള്* വാചാലനായി... ചിലപ്പോള്* ഫാമിലിയെ മിസ്സ്* ചെയ്യുന്നത് കൊണ്ടാവാം... കോര്*ണിഷില്* തിരക്ക് കൂടി തുടങ്ങി. ഒറ്റക്കിരുന്നു ബോറടിച്ചപ്പോള്* എഴുന്നേറ്റു നടന്നു... കടലില്* നിര്ത്തിയിട്ടിരിക്കുന്ന ടൂറിസ്റ്റ് ബോട്ടുകളില്* ബള്*ബുകള്* പ്രകാശിച്ചു തുടങ്ങി.... റൂമില്* എത്തിയപ്പോള്* സഹമുറിയന്* എത്തിയിട്ടുണ്ട്. അവന്* ന്യൂസ്* കാണുകയാണ്, ഇപ്പോഴും പീഡനം തന്നെയാണ് പ്രധാനവാര്ത്ത... പെട്ടന്നാണ് സ്ക്രീനില്* ആ മുഖം...അതെ അത് അയാള്* തെന്നെ.. റിമോട്ട് എടുത്തു ടിവിയുടെ ശബ്ദം കൂട്ടി... "വിദേശത്തേക്ക് മുങ്ങിയ പീഡനകേസ് പ്രതിയെ എയര്*പ്പോര്*ട്ടില്* വെച്ച് പിടികൂടി"...

  Keywords: Malayalam Stories Mukham Nashtapedunnavar, malayalam story, stories online
  Last edited by Friendz; 07-28-2011 at 03:38 PM.

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •