മാന്യതയുടെ കളിയാണെന്ന് ഉറപ്പിച്ച ഒരു സംഭവം കൂടി ക്രിക്കറ്റ് ചരിത്രത്തില്* ഇടം*പിടിച്ചു. ഇന്ത്യന്* നായകന്* മഹേന്ദ്ര സിംഗ് ധോണിയാണ് മാന്യത കാട്ടിയത്. അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു റണ്ണൗട്ട് അവസരം വേണ്ടെന്നുവെച്ചാണ് ധോണി മാതൃകയായത്.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്* ഇംഗ്ലണ്ടിന്റെ ബാറ്റിംഗിന് കരുത്തായ ഇയാന്* ബെല്ലിനാണ് ധോണി വീണ്ടും ജീവന്* നല്*കിയത്. ചായക്കു പിരിയുന്നതിനു തൊട്ടു മുമ്പത്തെ പന്തില്* ബെല്* റണ്ണൗട്ടായതായിരുന്നു. ഇയോന്* മോര്*ഗാന്* അവസാന പന്ത്* അതിര്*ത്തി കടത്താന്* ശ്രമിച്ചത്* പ്രവീണ്* കുമാര്* തടഞ്ഞു. പന്ത്* അതിര്*ത്തി കടന്നെന്ന ധാരണയില്* മൂന്നാം റണ്*സ്* പൂര്*ത്തിയാക്കിയ ശേഷം ബെല്* ക്രീസ്* വിട്ടു. പന്ത്* നോണ്* സ്*ട്രൈക്കര്* എന്*ഡില്*നിന്ന ഫീല്*ഡറുടെ കൈയിലെത്തുമ്പോള്* ബെല്* ക്രീസിലില്ലായിരുന്നു. ഇന്ത്യയുടെ അപ്പീലിന്മേല്* ടി വി റിപ്ലേയില്* മൂന്നാം അമ്പയര്* ഔട്ട് വിധിച്ചു.

എന്നാല്* അപ്പീല്* പിന്*വലിച്ച് ബെല്ലിനെ തിരിച്ചുവിളിക്കാന്* ഇന്ത്യന്* നായകന്* ധോണി ആവശ്യപ്പെടുകയായിരുന്നു. ചായ ഇടവേളയില്* ടീം മാനേജുമെന്റുമായി ആലോചിച്ചതിന് ശേഷമാണ് ബെല്ലിനെ തിരിച്ചുവിളിക്കാന്* അമ്പയര്*മാരോട് ധോണി ആവശ്യപ്പെടുകയായിരുന്നു. ക്രിക്കറ്റ് മാന്യതയുടെ കളിയാണെന്ന് തെളിയിച്ച ധോണിയുടെ തീരുമാനത്തെ കൈയ്യടിയോടെയാണ്* ട്രെന്റ്*ബ്രിഡ്*ജിലെ ആരാധകര്* സ്വീകരിച്ചത്.

മൂന്നാം ദിവസം കളി നിര്*ത്തുമ്പോള്* ഇംഗ്ലണ്ട്* ആറിന്* 441 റണ്*സെന്ന നിലയിലാണ്*. 374 റണ്*സ് ലീഡ്. ഇയാന്* ബെല്ലിന്റെ(159) തകര്*പ്പന്* സെഞ്ച്വറി പ്രകടനത്തിന്റെ പിന്**ബലത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്* സ്കോറിലെത്തിയത്. ബെല്ലിന്റെ വിക്കറ്റിന് ഇത്രത്രമാത്രം പ്രാധാന്യമുണ്ടായിരിന്നിരിക്കെയാണ് ധോണി മാതൃക കാട്ടിയത്.


Keywords: Dhoni's gesture upholds spirit of the game,Indian captain Mehendra Singh Dhonni,umpire,Iyan Bell,sports news, cricket news