ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്* ഇന്ത്യക്ക് 319 റണ്*സിന്റെ പരാജയം. ഇംഗ്ലണ്ട് ഉയര്*ത്തിയ 478 റണ്*സിന്റെ വിജയ*ലക്*ഷ്യം പിന്തുടര്*ന്ന ഇന്ത്യ നാലാം ദിവസം 158 റണ്*സിന്* പുറത്താകുകയായിരുന്നു.

ഇന്ത്യന്* നിരയില്* സച്ചിന്* ടെണ്ടുല്*ക്കറും ഹര്*ഭജന്* സിംഗും മാത്രമാണ് അല്*പ്പമെങ്കിലും പിടിച്ചുനിന്നത്. സച്ചിന്* 56ഉം ഹര്*ഭജന്* സിംഗ് 46ഉം റണ്*സ് നേടി. പ്രവീണ്* കുമാര്* 25 റണ്*സ് നേടി. രാഹുല്* ദ്രാവിഡ് (6), വി വി എസ് ലക്ഷ്മണന്* *(4), അഭിനവ് മുകുന്ദു(3), സുരേഷ് റെയ്ന (1), യുവരാജ് സിംഗ് (8), ധോണി (0), എസ് ശ്രീശാന്ത് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്*. എട്ട് റണ്*സുമായി ഇഷാന്ത് ശര്*മ്മ പുറത്താകാതെ നിന്നു.

ടെസ്റ്റില്* ആദ്യമായി അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ടിം ബ്രെസ്*നനാണ് ഇംഗ്ലീഷ് ബൗളര്*മാരില്* ഏറ്റവുമധികം തിളങ്ങിയത്. ആന്*ഡേഴ്*സണ്* മൂന്നും സ്റ്റ്യൂവര്*ട്ട് ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ രണ്ടാം ഇന്നിംഗ്സില്* ഇംഗ്ലണ്ട് 544 റണ്*സിന് പുറത്താകുകയായിരുന്നു.. നാലാം ദിവസം ആറിന്* 441 റണ്*സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് കളി ആരംഭിച്ചത്. നാലാംദിവസം ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത് ബ്രസ്നനും ബ്രോഡുമാണ്. മൂന്നാം*ദിവസം കളിനിര്*ത്തുമ്പോള്* 64 എടുത്തിരുന്ന പ്രയര്* ഒമ്പത് റണ്*സും കൂടി സ്വന്തം സ്കോറിനൊപ്പം ചേര്*ത്ത് പുറത്തായി. 118 പന്തുകളില്* നിന്ന് 90 റണ്*സ് എടുത്താണ് ബ്രെസ്നന്* പുറത്തായത്. ബ്രസ്നനെ പ്രവീണ്* കുമാര്* ദ്രാവിഡിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 32 പന്തുകളില്* നിന്ന് 44 റണ്*സെടുത്ത ബ്രോഡ് റണ്* ഔട്ടാകുകയായിരുന്ന്നു.

ഇന്ത്യയ്ക്ക് വേണ്ടി പ്രവീണ്* കുമാര്* നാലും ശ്രീശാന്ത്, ഇശാന്ത് ശര്*മ്മ എന്നിവര്* രണ്ട് വീതം വിക്കറ്റുകളും യുവരാജ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി.

ഒരു വിക്കറ്റിന്* 24 റണ്*സെന്ന നിലയില്* മൂന്നാം ദിവസം കളി തുടങ്ങിയ ഇംഗ്ലണ്ടിന്* നായകന്* ആന്*ഡ്രൂ സ്*ട്രൗസിനെ തുടക്കത്തിലേ നഷ്*ടപ്പെട്ടു. 16 റണ്*സെടുത്ത സ്ട്രോസിനെ എസ് ശ്രീശാന്ത് ധോണിയുടെ കയ്യിലെത്തിക്കുകയായിരുന്നു. എന്നാല്* ബെല്ലും കെവിന്* പീറ്റേഴ്*സണും ചേര്*ന്നതോടെ ഇംഗ്ലണ്ട് മുന്നേറാന്* തുടങ്ങി. സെഞ്ചുറി കൂട്ടുകെട്ട്* നേടിയ ശേഷമാണു പീറ്റേഴ്*സണ്* മടങ്ങിയത്*. ഈ കൂട്ടുകെട്ട് പിരിച്ചതും ശ്രീശാന്തായിരുന്നു. 120 പന്തുകളില്* 63 റണ്*സെടുത്ത പീറ്റേഴ്*സണെ ശ്രീശാന്തിന്റെ പന്തില്* ധോണി പിടിച്ചു.

നാലാം വിക്കറ്റില്* ബെല്ലിനൊപ്പം *മോര്*ഗന്* ചേര്*ന്നതോടെ ഇംഗ്ലണ്ട് വീണ്ടും മുന്നേറാന്* തുടങ്ങി. 104 റണ്*സ് എടുത്ത ഈ കൂട്ടുകെട്ടിനെ പിരിച്ചത് യുവരാജാണ്. യുവരാജിന്റെ പന്തില്* ഒന്നാം സ്ലിപ്പില്* ലക്ഷ്മണ്* പിടിച്ച് ബെല്* പുറത്താകുകയായിരുന്നു. 88 പന്തില്* ഒരു സിക്*സറും ഏഴു ഫോറും അടക്കം 70 റണ്*സെടുന്ന മോര്*ഗാനെ പ്രവീണ്* കുമാര്* പുറത്താക്കി.

ഏകദിനശൈലിയില്* അടിച്ചുകളിച്ച ഇയാന്* ബെല്* ചായക്കു പിരിയുന്നതിനു തൊട്ടു മുമ്പത്തെ പന്തില്* റണ്ണൗട്ടായതായിരുന്നു. ഇയോന്* മോര്*ഗാന്* അവസാന പന്ത്* അതിര്*ത്തി കടത്താന്* ശ്രമിച്ചത്* പ്രവീണ്* കുമാര്* തടഞ്ഞു. പന്ത്* അതിര്*ത്തി കടന്നെന്ന ധാരണയില്* മൂന്നാം റണ്*സ്* പൂര്*ത്തിയാക്കിയ ശേഷം ബെല്* ക്രീസ്* വിട്ടു. പന്ത്* നോണ്* സ്*ട്രൈക്കര്* എന്*ഡില്*നിന്ന ഫീല്*ഡറുടെ കൈയിലെത്തുമ്പോള്* ബെല്* ക്രീസിലില്ലായിരുന്നു. ഇന്ത്യയുടെ അപ്പീലിന്മേല്* ടി വി റിപ്ലേയില്* മൂന്നാം അമ്പയര്* ഔട്ട് വിധിച്ചെങ്കിലും അപ്പീല്* പിന്*വലിച്ച് ബെല്ലിനെ തിരിച്ചുവിളിക്കാന്* ഇന്ത്യന്* നായകന്* ധോണി ആവശ്യപ്പെടുകയായിരുന്നു. ക്രിക്കറ്റ് മാന്യതയുടെ കളിയാണെന്ന് തെളിയിച്ച ധോണിയുടെ തീരുമാനത്തെ കൈയ്യടിയോടെയാണ്* ട്രെന്റ്*ബ്രിഡ്*ജിലെ ആരാധകര്* സ്വീകരിച്ചത്*.


Keywords: Ind vs Eng,England thrash India ,319 runs in second Test ,Trent Bridge,dhonni,sreesanth,morgane praveenkumar,,Bell,rahul dravid, sachin