Results 1 to 1 of 1

Thread: സ്വര്*ണവിലയില്* വീണ്ടും വര്*ധന

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default സ്വര്*ണവിലയില്* വീണ്ടും വര്*ധന


    സ്വര്*ണവില ഇന്ന് രണ്ടാംതവണയും വര്*ധിച്ചു. പവന് 80 രൂപ വര്*ധിച്ച് 18160 രൂപയായി. ഗ്രാമിന് 10 രൂപ വര്*ധിച്ച് 2270 രൂപയിലുമെത്തി. പവന്റെ വിലയില്* ഒറ്റ ദിവസം കൊണ്ട് 240 രൂപയുടെ വര്*ധനയാണുണ്ടായത്.

    ചരിത്രത്തിലാദ്യമായാണ് സ്വര്*ണവില 18,000 എന്ന അതിര്*ത്തി ഭേദിക്കുന്നത്. ഒരു പവന്* സ്വര്*ണത്തിന് 18,080 രൂപയാണ് ഇന്ന് തുടക്കത്തില്* വിലയുണ്ടായിരുന്നത്. ഇന്ന് പവന് 120 രൂപയുടെ വര്*ദ്ധനവാണ് ആദ്യം ഉണ്ടായിരുന്നത്.

    സുരക്ഷിത നിക്ഷേപം എന്ന നിലയില്* ദിനം*പ്രതി സ്വര്*ണത്തിന്*റെ ഡിമാന്*ഡ് വര്*ദ്ധിക്കുന്നു എങ്കിലും കേരളത്തിലെ സാധാരണക്കാര്* ആശങ്കയോടെയാണ് ഈ വിലക്കയറ്റത്തെ കാണുന്നത്.

    പെണ്**മക്കളുള്ള മാതാപിതാക്കള്* സ്വര്*ണവിലയുടെ കുതിപ്പ് കണ്ട് തരിച്ചു നില്*ക്കുകയാണ്. ചിങ്ങമാസമാണ് വരാന്* പോകുന്നത്. കേരളത്തില്* കുടുംബങ്ങള്* സ്വര്*ണം വാങ്ങിക്കൂട്ടുന്ന കാലം. പക്ഷേ, ഇത്തവണ സ്വര്*ണക്കടയുടെ മുമ്പിലെത്തുന്നവര്* ഉള്ളില്* കയറണമോ എന്ന് രണ്ടുവട്ടം ആലോചിക്കും എന്ന് തീര്*ച്ച.

    ആഗോള വിപണിയില്* സ്വര്*ണവിലയിലുണ്ടായ കുതിപ്പാണ് ആഭ്യന്തരവിപണിയില്* ഇപ്പോഴത്തെ തീ വിലയ്ക്കുള്ള പ്രധാന കാരണം. എന്നാല്* ഓഹരി വിപണിയിലുണ്ടായ ഇടിവ്, ക്രൂഡോയില്* വില കുറഞ്ഞത്, രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞത് തുടങ്ങി കണ്ടെത്താവുന്ന കാരണങ്ങള്* ഇനിയുമുണ്ട്. എന്തായാലും ഇതുകൊണ്ടൊന്നും തീരുന്ന മട്ടില്ല. മഞ്ഞലോഹത്തിന്*റെ വില ഇനിയും വര്*ദ്ധിക്കുമെന്ന് തന്നെയാണ് മാര്*ക്കറ്റ് പറഞ്ഞുതരുന്നത്.


    Keywords: Gold price hike again,gold ,month of chingam,gold sellers,gram
    Last edited by sherlyk; 08-06-2011 at 10:03 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •