പരുക്കിനെ തുടര്*ന്ന് സഹീര്* ഖാന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്* നിന്ന് പിന്**മാറേണ്ടി വന്നത് ടീം ഇന്ത്യക്ക് തിരിച്ചടിയാണെന്ന് സൌരവ് ഗാംഗുലി. എന്നാല്* പരമ്പരയിലേക്ക് തിരിച്ചുവരാന്* ഇനിയും ഇന്ത്യക്കാകുമെന്നും മുന്* നായകന്* ഗാംഗുലി പറഞ്ഞു.

ഇനിയും രണ്ട് മത്സരങ്ങള്* ബാക്കിയുണ്ട്. പരമ്പര 2-2ന് സമനിലയിലാക്കാന്* ഇന്ത്യക്ക് ആകുമെന്നാണ് ഞാന്* പ്രതീക്ഷിക്കുന്നത്. സഹീര്* ഖാന്റെ സേവനം ലഭ്യമല്ലാത്തത് ടീമിന് വെല്ലുവിളി ഉയര്*ത്തും. എങ്കിലും ടീം ഇന്ത്യക്ക് വിജയിക്കാനാകും. സഹീര്* ഖാന്റെ അഭാവം മികച്ച അവസരമാക്കി മാറ്റാനാണ് മറ്റുള്ള ബൌളര്*മാര്* ശ്രമിക്കേണ്ടത്- ഗാംഗുലി പറഞ്ഞു.

കഴിഞ്ഞദിവസമാണ് സഹീര്* ഖാന് ശേഷിക്കുന്ന മത്സരങ്ങളില്* പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായത്. പരുക്ക് ഭേദമാകാത്തതിനെ തുടര്*ന്ന് സഹീറിന് പകരം ആര്* പി സിംഗിനെ ടീമില്* ഉള്*പ്പെടുത്തിയിട്ടുണ്ട്.

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്* ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റ് 10നാണ് അടുത്ത മത്സരം.


Keywords: Zaheer ruling out big blow , India can still bounce back,Ganguly,R P Singh,saheer khan