പ്രഭുദേവയ്ക്ക് പകരം നയന്**താര മതം മാറി എന്ന വാര്*ത്തയാണ് പുതിയതായി ലഭിക്കുന്നത്. ക്രിസ്ത്യാനിയായ നയന്**താര ഞായറാഴ്ച ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. ഡയാന മറിയം കുര്യന്* എന്നാണ് നയന്*സിന്*റെ യഥാര്*ത്ഥ പേര്. ഇനി മുതല്* ഹിന്ദു പേരായ ‘നയന്**താര’ എന്നത് ഔദ്യോഗിക നാമമായി സ്വീകരിക്കും.

കൊച്ചിയില്* നിന്ന് ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിലെത്തിയാണ് നയന്**താര ഹിന്ദുമതം സ്വീകരിച്ചത്. ശുദ്ധികര്*മ്മങ്ങള്*ക്ക് ശേഷം ഹോമം നടത്തുകയും വേദവും ഗായത്രി മന്ത്രവും ചൊല്ലുകയും ചെയ്തു. ഒരു ഹിന്ദു പുരോഹിതന്*റെ കാര്*മ്മികത്വത്തിലായിരുന്നു ചടങ്ങ്.
ചടങ്ങിന് ശേഷം, ഹിന്ദുവായി മതം മാറിയതിന്*റെ സര്*ട്ടിഫിക്കേറ്റ് ക്ഷേത്രം ഭാരവാഹികള്* നയന്*താരയ്ക്ക് നല്*കി. ഞായറാഴ്ച വൈകുന്നേരത്തെ വിമാനത്തിന് നയന്*സ് കൊച്ചിയിലേക്ക് പറക്കുകയും ചെയ്തു.

Keywords: Nayantara hindu, nayantara, prabhudevu, Nayanthara converts to Hinduism, Arya Samaj temple