മൂന്നാം ടെസ്റ്റില്* ടീം ഇന്ത്യ ഇംഗ്ലണ്ട് ബൌളര്*മാരുടെ മുന്നില്* തകര്*ന്നടിഞ്ഞു. ആദ്യ ഇന്നിംഗ്സില്* ഇന്ത്യ 224 റണ്*സിന് പുറത്തായി. മറുപടി ബാറ്റിംഗ്* തുടങ്ങിയ ഇംഗ്ലണ്ട്* ഒന്നാം ദിവസം കളിനിര്*ത്തുമ്പോള്* വിക്കറ്റ്* പോകാതെ 84 റണ്*സെടുത്തിട്ടുണ്ട്*. അര്*ധ സെഞ്ചുറി നേടിയ നായകന്* ആന്*ഡ്രൂ സ്*ട്രൗസും (52) 27 റണ്*സുമായി അലിസ്*റ്റര്* കുക്കുമാണു ക്രീസില്*.

നായകന്* ധോണി മാത്രമാണ് ഇംഗ്ലണ്ട് പേസ് ആക്രമണത്തിന് മുന്നില്* പിടിച്ചുനിന്നത്. ധോണിയും പ്രവീണ്*കുമാറും ചേര്*ന്ന് എട്ടാം വിക്കറ്റില്* നേടിയ 84 റണ്*സാണ് ഇന്ത്യക്ക് കുറച്ചെങ്കിലും ആശ്വാസം നല്*കിയത്. 96 പന്തില്* നിന്ന് 77 റണ്*സെടുത്ത് ധോണി ടോപ്*സ്*കോറര്* ആയപ്പോള്* പ്രവീണ്* കുമാര്* 39 പന്തില്* നിന്ന് 26 റണ്*സെടുത്തു.

പരുക്കിനെ തുടര്*ന്ന് കുറച്ച് നാള്* മത്സരത്തില്* നിന്ന് വിട്ടുനിന്നശേഷം തിരിച്ചെത്തിയ വിരേന്ദ്ര സെവാഗ് വന്നപോലെ മടങ്ങി. നേരിട്ട ആദ്യ പന്തില്*ത്തന്നെ സെവാഗ് പുറത്താകുകയായിരുന്നു. ബ്രോഡ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്* സെവാഗ് പ്രയറിന് ക്യാച്ച് നല്*കുകയായിരുന്നു. പിന്നീട് മൊത്തം സ്കോര്* 59 റണ്*സ് വരെ വിക്കറ്റുകള്* നഷ്ടപ്പെട്ടിട്ടില്ല. ഇരുപതാം ഓവറിന്റെ അവസാ*ന പന്തില്* ബ്രസ്നന്* ഗംഭീറിനെ ബൌള്*ഡാക്കി. 64 പന്തുകളില്* നിന്ന് 38 റണ്*സായിരുന്നു ഗംഭീറിന്റെ സമ്പാദ്യം.

ഇരുപത്തിരണ്ട് റണ്*സ് എടുത്ത ദ്രാവിഡിനെയും ബ്രെസ്നനാണ് പുറത്താക്കിയത്. സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് ഒരു റണ്*സ് മാത്രമാണ് എടുക്കാനായത്. ഗംഭീറിന് പുറമെ അല്*പ്പമെങ്കിലും ലക്ഷ്മണനാണ്. 41 പന്തുകളില്* നിന്ന് 30 റണ്*സെടുത്താണ് ലക്ഷ്മണന്* പുറത്തായത്. ബ്രെസ്നന്റെ പന്തില്* ലക്ഷ്മണന്* ബ്രോഡിന് ക്യാച്ച് നല്*കുകയായിരുന്നു. സുരേഷ് റെയ്ന നാലു റണ്*സെടുത്ത് പുറത്തായി.

ഇരുപത്തിരണ്ട് റണ്*സ് എടുത്ത ദ്രാവിഡിനെയും ബ്രെസ്നനാണ് പുറത്താക്കിയത്. സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് ഒരു റണ്*സ് മാത്രമാണ് എടുക്കാനായത്. ഗംഭീറിന് പുറമെ അല്*പ്പമെങ്കിലും ലക്ഷ്മണനാണ്. 41 പന്തുകളില്* നിന്ന് 30 റണ്*സെടുത്താണ് ലക്ഷ്മണന്* പുറത്തായത്. ബ്രെസ്നന്റെ പന്തില്* ലക്ഷ്മണന്* ബ്രോഡിന് ക്യാച്ച് നല്*കുകയായിരുന്നു. സുരേഷ് റെയ്ന നാലു റണ്*സെടുത്ത് പുറത്തായി. അമിത് മിശ്ര (4), ഇഷാന്ത്, ശര്*മ്മ( 4), ശ്രീശാന്ത്( റണ്*സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു) എന്നിങ്ങനെയാണ് മറ്റുള്ള ഇന്ത്യന്* ബാറ്റ്സ്മാന്**മാരുടെ സ്കോറുകള്*.


Keywords:Ind vs Eng, England 84/0 ,stumps on Day 1, trail by 140 runs,suresh raina, sreesanth, half century,Ishtanth sharma, amith mishra,dhoni,cricket news, sports news