ഇനി ജീവന്**മരണപോരാട്ടമാണ്. മൂന്നാം ടെസ്റ്റില്* ജയം മാത്രമാണ് ടീം ഇന്ത്യയുടെ മനസ്സില്*. വിമര്*ശനങ്ങള്*ക്ക് മറുപടികൊടുക്കണമെങ്കില്* ജയിച്ചേ മതിയാകൂ ടീം ഇന്ത്യക്ക്.

നാല് മത്സരങ്ങളുള്ള പരമ്പരയില്* ഇന്ത്യ 0-2ന് പിന്നിലാണ്. അതിനാല്* മൂന്നും നാലും ടെസ്*റ്റുകള്* സമനിലയാക്കുകയോ ഒന്നില്* ജയിക്കുകയോ ചെയ്*താല്* ഇന്ത്യയെ മറികടന്ന്* ഇംഗ്ലണ്ട്* ഒന്നാംസ്*ഥാനത്തെത്തും. ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്* നിര്*ണായകമായ മൂന്നാം ടെസ്റ്റ് ഇന്നു ഉച്ചയ്ക്കു ശേഷം 3.30 മുതല്* നടക്കും. സ്റ്റാര്* ക്രിക്കറ്റില്* തല്*സമയം കാണാം.

നിര്*ണ്ണായകമത്സരങ്ങള്*ക്കിറങ്ങുമ്പോഴും ടീം ഇന്ത്യക്ക് വെല്ലുവിളികള്* ഏറെയാണ്. പരുക്കുകളും താരങ്ങള്* ഫോമിലെത്താത്തതും ടീം ഇന്ത്യക്ക് പ്രതികൂലമാകുന്നു. സഹീര്* ഖാനും യുവരാജ് സിംഗും ഹര്*ഭജനും പരുക്കേറ്റ് പുറത്തുപോയി. ദ്രാവിഡും ല*ക്ഷ്മണനും മാത്രമാണ് സ്ഥിരത പുലര്*ത്തുന്നത്. സച്ചിന്* ഇനിയും മികച്ച ഫോമിലെത്തിയിട്ടില്ല. ബൌളര്*മാരായ പ്രവീണ്* കുമാറിനും ഇഷാന്ത് ശര്*മ്മയ്ക്കും ഇംഗ്ലണ്ട് ബാറ്റ്*സ്മാന്**മാരുടെ മേല്* സ്ഥിരമായി ആധിപത്യം സ്ഥാപിക്കാനാകുന്നില്ല. ഇംഗ്ലണ്ട് വാലറ്റം കൂടുതല്* സ്കോര്* ചെയ്യുന്നത് തടയാന്* ഇന്ത്യന്* ബൌളര്*മാര്*ക്കാ*കുന്നില്ല.

വിരേന്ദ്ര സെവാഗും ഗൌതം ഗംഭീറും തിരിച്ചെത്തിയത് ടീം ഇന്ത്യക്ക് ആശ്വാസം നല്*കുന്നുണ്ട്. ഇവരില്* നിന്ന് ഒരു മികച്ച തുടക്കം ടീം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. പരുക്കിനെ തുടര്*ന്ന് ശസ്ത്രക്രിയയക്ക് വിധേയനായി മത്സരങ്ങളില്* നിന്ന് വിട്ടുനിന്ന സെവാഗ് ഇന്ന് അടിച്ചുതകര്*ക്കുമോ എന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു.

പിച്ച് മുന്*ടെസ്റ്റുകളുടെ വേദികളെ അപേക്ഷിച്ച് പേസിനെ തുണയ്ക്കുന്നതാവില്ല എന്നാണ് ക്യൂറേറ്റര്* സ്റ്റീവ് റൂസ് അവകാശപ്പെടുന്നത്. ഹര്*ഭജന് പകരമായെത്തുമെന്ന് കരുതുന്ന അമിത് മിശ്രയ്ക്ക് ഇതു ഗുണകരമായി മാറ്റാനാകുമോ എന്നതും മത്സരത്തില്* നിര്*ണ്ണായകമാകും.

മറുവശത്ത് ഇംഗ്ലണ്ട് ആത്മവിശ്വാസത്തിലാണ്. പീറ്റേഴ്*സണ്*, ബെല്*, മോര്*ഗന്*, പ്രയര്*, ബ്രസ്നന്* തുടങ്ങിയവരെല്ലാം തന്നെ മികച്ച ഫോമിലാണ്. വാലറ്റം വരെ സ്കോര്* നേടുന്നതില്* മികവ് കണ്ടെത്തുന്നത് ഇംഗ്ലണ്ടിന് കരുത്തേകുന്നു. പുറംവേദനയെ തുടര്*ന്ന് പേസ് ബൗളര്* ക്രിസ് ട്രെംലെറ്റ് മൂന്നാം ടെസ്റ്റിലും കളിക്കില്ല. പരുക്കേറ്റ മധ്യനിര ബാറ്റ്*സ്മാന്* ജോനാഥന്* ട്രോട്ടിന് പകരം രവി ബൊപ്പാരയും മൂന്നാം ടെസ്റ്റില്* കളിക്കും.


ടീം ഇവരില്*നിന്ന്*:

ഇന്ത്യ- എം.എസ്*. ധോണി (നായകന്*), ഗൗതം ഗംഭീര്*, വീരേന്ദര്* സേവാഗ്*, രാഹുല്* ദ്രാവിഡ്*, വിരാട്* കോഹ്*ലി, വി വി എസ്*. ലക്ഷ്*മണ്*, സച്ചിന്* തെണ്ടുല്*ക്കര്*, സുരേഷ്* റെയ്*ന, പ്രവീണ്* കുമാര്*, അമിത്* മിശ്ര, പ്രഗ്യാന്* ഓജ, മുനാഫ്* പട്ടേല്*, വൃദ്ധിമാന്* സാഹ, ഇഷാന്ത്* ശര്*മ, ശ്രീശാന്ത്*, ആര്*.പി. സിംഗ്*.

ഇംഗ്ലണ്ട്*: ആന്*ഡ്രൂ സ്*ട്രൗസ്* (നായകന്*), അലിസ്*റ്റര്* കുക്ക്*, ഇയാന്* ബെല്*, ഇയോന്* മോര്*ഗാന്*, കെവിന്* പീറ്റേഴ്*സണ്*, മാറ്റ്* പ്രയോര്*, ജെയിംസ്* ആന്*ഡേഴ്*സണ്*, സ്*റ്റുവര്*ട്ട്* ബ്രോഡ്*, സ്*റ്റീവന്* ഫിന്*, ഗ്രെയിം സ്വാന്*, രവി ബൊപ്പാര.keywords:Indai vs England ,third test match ,M S Dhoni,suresh raina, stuvert broad, steven fin, ravi boppare, munaf patel, rahul dravid,sreesanth,ishanth sharma,gautham gambheer,sachin