തിരുവല്ലയിലെ യാഥാസ്ഥിതിക കത്തോലിക്കാ കുടുംബാംഗമായ ഡയാന മറിയം കുര്യന്* ഹിന്ദുമതം സ്വീകരിച്ചത് വീട്ടുകാരുടെ കടുത്ത എതിര്*പ്പിനെ അവഗണിച്ച്. പ്രഭുദേവയുമായുള്ള വിവാഹത്തിനായി നയന്*സ് മതം മാറാന്* നിശ്ചയിക്കുകയായിരുന്നു. പ്രഭുദേവയെ മതം മാറ്റണം എന്നായിരുന്നു നയന്*സിന്റെ കുടുംബാംഗങ്ങളുടെ ആവശ്യം. ഇതിനോട് പ്രഭുവിന്റെ മാതാപിതാക്കള്*ക്ക് യോജിക്കാനായില്ല. ഒടുവില്* നയന്*സ് തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു.


ആരുടെയും നിര്*ബന്ധം കൊണ്ടല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് താന്* ഹിന്ദുമതം സ്വീകരിച്ചതെന്ന് നയന്**താര പറയുന്നു. ഞായറാഴ്ച ചെന്നൈ വാള്*ടാക്*സ് റോഡിലുള്ള ആര്യസമാജം ക്ഷേത്രത്തിലെത്തിയാണ് നയന്*താര ഹിന്ദുമതം സ്വീകരിച്ചത്. കൊച്ചിയില്* നിന്നും നേരിട്ട് ആര്യസമാജം ക്ഷേത്രത്തിലെത്തിയ ശേഷം ശുദ്ധികര്*മവും ഹിന്ദു ആചാരപ്രകാരമുള്ള ഹോമവും നടത്തിയശേഷം പൂജാരി ചൊല്ലിക്കൊടുത്ത വേദമന്ത്രങ്ങളും ഗായത്രിമന്ത്രവും ഏറ്റു ചൊല്ലിയാണ് നയന്*താര ഹിന്ദുമതം സ്വീകരിച്ചത്. മതംമാറല്* ചടങ്ങിനു ശേഷം ഹിന്ദുമതക്കാരിയായതിന്റെ സര്*ട്ടിഫിക്കറ്റും നയന്*താരയ്ക്ക് നല്*കി. തുടര്*ന്ന് അന്ന് തന്നെ നയന്*താര കൊച്ചിയിലേക്കു മടങ്ങുകയും ചെയ്തു.


ഹിന്ദുമതത്തില്* ചേര്*ന്നതോടെ സത്യന്* അന്തിക്കാട് നല്*കിയ നയന്*താര എന്ന പേരുതന്നെ ഔദ്യോഗികമായി നടി സ്വീകരിച്ചു. 'മനസ്സിനക്കരെ' എന്ന തന്റെ ചിത്രത്തിനു വേണ്ടിയാണ് 2003ല്* സത്യന്* അന്തിക്കാട് ഡയാനയെ നയന്*താരയാക്കിയത്. പിന്നീട് തെന്നിന്ത്യ മുഴുവന്* അറിയപ്പെട്ട പേരായി അത് മാറി.


നയന്*താര ഹിന്ദുമതം സ്വീകരിച്ചതോടെ പ്രഭു- നയന്*സ് വിവാഹത്തിനുള്ള അവസാന തടസവും നീങ്ങി. ഓണത്തോടനുബന്ധിച്ച് മുംബൈയില്* വിവാഹം നടത്താനാണ് ഇവരുടെ തീരുമാനം.

Keywords: film actress nayanthara,
nayanthara latest news, nayanthara marriage news, nayanthara wedding