ടീം ഇന്ത്യയെ ഇത്രയും മോശം അവസ്ഥയില്* കഴിഞ്ഞ പത്തുവര്*ഷത്തിനുള്ളില്* കണ്ടിട്ടില്ലെന്ന് സൌരവ് ഗാംഗുലി. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ടീം ഇന്ത്യയുടെ മോശം പ്രകടനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗാംഗുലി.

ടീം ഇന്ത്യ സാധാരാണടീമിനു തുല്യമായി കളിക്കുന്നുവെന്ന വിമര്*ശനം ഞാനും അംഗീകരിക്കുന്നു. ഒരു ദിവസം 90 ഓവറില്* ഇന്ത്യക്ക് മൂന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാന്**മാരെ മാത്രമാണ് പുറത്താക്കാനായത്. അവര്* 372 റണ്*സ് എടുക്കുകയും ചെയ്തു. കഴിഞ്ഞ പത്തുവര്*ഷത്തിനുള്ളില്* ഒരിക്കലും ഇതുപോലെ ടീം ഇന്ത്യയുടെ പ്രകടനം മോശമായിട്ടില്ല.-ഗാംഗുലി പറഞ്ഞു.

മികച്ച തയ്യാറെടുപ്പുകള്* ഇല്ലാത്തതാണ് ടീം ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്നാണ് ഗാംഗുലി പറയുന്നത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളില്* പര്യടനങ്ങള്* നടത്തുമ്പോള്* ഒന്നിലധികം സന്നാഹമത്സരങ്ങള്* ആവശ്യമാണ്. ഏതാനും മാസങ്ങള്*ക്ക് മുമ്പ് ഇംഗ്ലണ്ട് ഓസ്ട്രേലിയയില്* പര്യടനം നടത്തിയപ്പോള്* അവര്* മൂന്ന് സന്നാഹമത്സരങ്ങളാണ് കളിച്ചത്- ഗാംഗുലി ചൂണ്ടിക്കാട്ടി.


Keywords: Not seen an Indian team ,like this in last 10 years,Ganguly,team India, cricket news,sports news