സ്വാതന്ത്ര്യം നേടി 64 വര്*ഷങ്ങള്* പിന്നിടുന്ന ഈ അവസരത്തിലും ഇംഗ്ലണ്ടിന് ഇന്ത്യയ്ക്ക് മേല്* സമ്പൂര്*ണ ആധിപത്യം. ലോകകപ്പ് നേടിയ ഒരു ടീം ആ ആഘോഷങ്ങളുടെ അലയൊലികള്* അവസാനിക്കുന്നതിന് മുമ്പ് വിദേശരാജ്യത്ത് വച്ച് അപമാനിക്കപ്പെട്ടിരിക്കുന്നു. ഇംഗ്ലണ്ടിന്*റെ ചുണക്കുട്ടന്**മാരായ ബൌളര്*മാര്* ഇന്ത്യന്* ബാറ്റിംഗിനെ വസ്ത്രാക്ഷേപം ചെയ്തു. നാണക്കേടുകൊണ്ട് മുഖം മറച്ച് പരമ്പരയും ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഇംഗ്ലണ്ടിന്*റെ കാല്*ക്കീഴില്* വച്ച് ധോണിയും കളിക്കുട്ടികളും വണങ്ങിനില്*ക്കുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്* ഇന്ത്യ ഇന്നിംഗ്സിനും 242 റണ്*സിനുമാണ് പരാജയപ്പെട്ടത്. രണ്ടാം ഇന്നിംഗ്സില്* 244 റണ്*സിന് ഓള്* ഔട്ടാവുകയായിരുന്നു ഇന്ത്യ. 74 റണ്*സെടുത്ത് നായകന്* ധോണി പുറത്താകാതെ നിന്നു. സച്ചിനും(40) പ്രവീണ്* കുമാറും(40) മാത്രമാണ് ധോണിക്കുപുറമേ ഇന്ത്യയ്ക്കുവേണ്ടി പോരാട്ടം നടത്തിയത്.

ധോണി ക്യാപ്ടനായ ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര തോല്*ക്കുന്നത്. ഇതോടെ 3-0 എന്ന നിലയില്* ഇംഗ്ലണ്ട് പരമ്പര നേടി. അവസാന ടെസ്റ്റ് ഈ മാസം 18 മുതല്* ഓവലില്*.

എഡ്ബാസ്റ്റണ്* ടെസ്റ്റിലെ പരാജയത്തോടെ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടമായി. 2009 ഡിസംബര്* മുതല്* ഇന്ത്യയായിരുന്നു ടെസ്റ്റ് റാങ്കിംഗില്* ഒന്നാമത്. ഈ ടെസ്റ്റ് വിജയത്തോടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിന്*റെ രാജാക്കന്**മാരായി മാറി. ഒരു ദശകത്തിന് ശേഷം ഇന്ത്യയുടെ ഏറ്റവും വലിയ തോല്**വിയാണ് മൂന്നാം ടെസ്റ്റില്* സംഭവിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റില്* 196 റണ്*സിനും രണ്ടാം ടെസ്റ്റില്* 319 റണ്*സിനുമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.

ഒരു വിക്കറ്റ് നഷ്ടത്തില്* 35 റണ്*സ്* എന്ന നിലയില്* നാലാം ദിവസം കളി തുടങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് ഗൌതം ഗംഭീറിനെയാണ്. 14 റണ്*സ് മാത്രമാണ് ഗംഭീറിന് എടുക്കാനായത്. രാഹുല്* ദ്രാവിഡ് (18), വി വി എസ്. ലക്ഷ്മണ്* (2), സുരേഷ് റെയ്*ന (10) എന്നിവര്*ക്കും ഇംഗ്ലണ്ട് ബൌളിംഗിന് മുമ്പില്* പിടിച്ചുനില്*ക്കാനായില്ല. സച്ചിന്* ടെണ്ടുല്*ക്കര്* ഇംഗ്ലണ്ട് ബൌളര്*മാരെ അനായാസം നേരിട്ടെങ്കിലും നിര്*ഭാഗ്യം കൊണ്ട് പുറത്താകേണ്ടി വന്നു. 32.2 ഓവറില്* ധോണിയുടെ ഒരു ഷോട്ട് ബൗളര്* സ്വാനിന്റെ കൈയില്* തട്ടി വിക്കറ്റില്* വന്നിടിക്കുകയും നോണ്* സ്*ട്രൈക്കറായ സച്ചിന്* പുറത്താവുകയും ചെയ്യുകയായിരുന്നു. 60 പന്തുകളില്* നിന്ന് എട്ട് ബൌണ്ടറികള്* ഉള്*പ്പടെ 40 റണ്*സ് എടുത്താണ് സച്ചിന്* പുറത്തായത്.

അമിത് മിശ്ര(22), ഇഷാന്ത് ശര്*മ(0), ശ്രീശാന്ത്(5) എന്നിവര്*ക്കും പിടിച്ചുനില്*ക്കാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി ആന്**ഡേഴ്സണ്* നാലു വിക്കറ്റ് വീഴ്ത്തി. ബ്രോഡും സ്വാനും രണ്ടു വിക്കറ്റുകള്* വീതം നേടി.

മൂന്നാം ദിവസം ഏഴ് വിക്കറ്റ് നഷ്ടത്തില്* 710 റണ്*സ് എന്ന നിലയില്* ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്* ചെയ്യുകയായിരുന്നു. അലിസ്റ്റയര്* കുക്കിന്റെ ഡബിള്* സെഞ്ച്വറിയുടെയും മോര്*ഗന്റെ സെഞ്ച്വറിയുടെയും പിന്**ബലത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്**സ്കോറിലെത്തിയത്.

കുക്ക് ട്രിപ്പിള്* സെഞ്ച്വറിക്ക് ആറ് റണ്*സ് അകലെവച്ച് പുറത്തായപ്പോള്* ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയര്* ചെയ്യുകയായിരുന്നു. കുക്കിനെ (294) ഇഷാന്ത് ശര്*മയാണ് പുറത്താക്കിയത്. ഇയന്* മോര്*ഗന്* 104 റണ്*സെടുത്തു. തുടരെ രണ്ടാം ടെസ്റ്റിലും ടിം ബ്രെസ്*നന്* അര്*ധസെഞ്ച്വറിയും (53 നോട്ടൗട്ട്) നേടി.

മികച്ച തുടക്കമിട്ട ഓപ്പണര്*മാരാണ് ഇംഗ്ലണ്ടിന് കൂറ്റന്* സ്കോറിലേക്ക് വഴിയൊരുക്കിയത്. ആന്*ഡ്രൂ സ്ട്രോസുമൊത്ത് ആദ്യ വിക്കറ്റില്* കുക്ക് 186 റണ്*സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 87 എടുത്ത സ്ട്രോസിനെ ഒടുവില്* പുറത്താക്കിയത് അമിത് മിശ്രയാണ്. 34 റണ്*സെടുത്ത ബെല്ലിന്റെയും 63 റണ്*സെടുത്ത പീറ്റേഴ്സണിന്റെയും വിക്കറ്റുകള്* പ്രവീണ്* കുമാറിനാണ്.


Keywords: Awesome England take top spot,Ishanth sharma, amit mishra, sreesanth, Ian Morgan, peterson,rahul dravid,cricket news, sports news