ഗൌരവമേറിയ വിഷയങ്ങളുള്ള സിനിമകളേക്കാള്* മലയാള പ്രേക്ഷകര്* തന്നില്* നിന്ന് പ്രതീക്ഷിക്കുന്നത് ചിരിപ്പിക്കുന്ന ചിത്രങ്ങളാണെന്ന് സംവിധായകന്* പ്രിയദര്*ശന്*. അതുകൊണ്ട് തന്നെ ഇനിയും അത്തരം സിനിമകള്* തന്നെയാകും മലയാളത്തില്* ചെയ്യുകയെന്നും പ്രിയദര്*ശന്* പറഞ്ഞു. ഒരു സ്വകാര്യചാനലിന് നല്*കിയ അഭിമുഖത്തിലാണ് പ്രിയദര്*ശന്* ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മലയാളത്തില്* ഗൌരവമേറിയ സിനിമകള്* ചെയ്യണമെന്ന് ആലോചനയുണ്ടായിരുന്നു. എന്നാല്* പ്രേക്ഷകര്* എന്നില്* നിന്ന് പ്രതീക്ഷിക്കുന്നത് കോമഡി ചിത്രങ്ങളാണ്. നിരവധി പ്രതികരണങ്ങളാണ് ഇതുസംബന്ധിച്ച് ലഭിച്ചത്. കിലുക്കം പോലുള്ള ചിത്രങ്ങള്* ചെയ്യണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചായിരത്തോളം ഈ മെയില്* സന്ദേശങ്ങളാണ് എനിക്ക് ലഭിച്ചത്- പ്രിയദര്*ശന്* പറഞ്ഞു.

ഇത്തരം ഒരു പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് അറബിയും ഒട്ടകവും മാധവന്* നായരും ചെയ്യുന്നത്. അതില്* ചിന്തിക്കാന്* കാര്യമായൊന്നുമില്ല. ബുദ്ധി വീട്ടില്* വച്ചിട്ട് തീയേറ്ററില്* പോയി ഈ സിനിമ ആസ്വദിക്കുക- പ്രിയന്* പറഞ്ഞു.