ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നം കാണുന്നവനാണ്. ഒരുപാട് പ്ലാനുകള്* ഉള്ളവനാണ്. പക്ഷേ സ്വപ്നത്തിന് അനുസരിച്ച് ജീവിക്കാനുള്ള ത്രാണിയില്ല. അതിനുള്ള വരുമാനമില്ല. എങ്കിലും സ്വപ്നങ്ങള്* പൂവണിയാനായി പരമാവധി ശ്രമിക്കുന്നു. അവ പൂവണിയുമ്പോഴാകട്ടെ വലിയ ബാധ്യത ചുമലില്* ഏറുകയും ചെയ്യുന്നു.

ഒരു ശരാശരി മലയാളിയുടെ കഥയാണിത് എന്ന് ആരും പറയാതെ തന്നെ മനസിലാക്കാമല്ലോ. കമലും ജയറാമും അതുതന്നെയാണ് ഉദ്ദേശിച്ചതും. സാധാരണക്കാരന്*റെ കഥയുമായി സംവിധായകന്* കമല്* വീണ്ടും എത്തുകയാണ്. കെ ഗിരീഷ്കുമാറിന്*റെ തിരക്കഥയില്* ജയറാം നായകനാകുന്ന കമല്* ചിത്രത്തിന് ‘സ്വപ്നസഞ്ചാരി’ എന്ന് പേരിട്ടു.

അജയചന്ദ്രന്* നായര്* എന്ന ഗള്*ഫുകാരനായാണ് ജയറാം ഈ ചിത്രത്തില്* വേഷമിടുന്നത്. ഭാര്യയും മകള്* അശ്വതിയുമടങ്ങുന്ന സന്തുഷ്ടകുടുംബം. പക്ഷേ, ഇതിലൊനും തൃപ്തനല്ല അജയന്*. അയാള്*ക്ക് ഒരുപാട് മോഹങ്ങളുണ്ട്. അതിനുവേണ്ടിയുള്ള നെട്ടോട്ടമാണ് അയാളുടെ ജീവിതം. ആഗ്രഹങ്ങള്* സഫലമാക്കാനുള്ള അജയചന്ദ്രന്* നായരുടെ പോരാട്ടങ്ങളുടെ രസകരമായ കഥയാണ് ‘സ്വപ്നസഞ്ചാരി’.

സംവൃതയാണ് ജയറാമിന്*റെ ഭാര്യയായി അഭിനയിക്കുന്നത്. തങ്കച്ചന്* ഇമ്മാനുവല്* നിര്*മ്മിക്കുന്ന സ്വപ്*നസഞ്ചാരിയുടെ ചിത്രീകരണം തൊടുപുഴയില്* പുരോഗമിക്കുകയാണ്. അഴകപ്പനാണ്* ഛായാഗ്രാഹകന്*.

13 വര്*ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്* ഒരു ജയറാം ചിത്രം സംവിധാനം ചെയ്യുന്നത്. 1998ല്* ‘കൈക്കുടന്ന നിലാവ്’ ആയിരുന്നു ഇവര്* അവസാനം ഒത്തുചേര്*ന്ന ചിത്രം. ഉണ്ണികൃഷ്ണന്*റെ ആദ്യത്തെ ക്രിസ്തുമസ്, പ്രാദേശിക വാര്*ത്തകള്*, പെരുവണ്ണാപുരത്തെ വിശേഷങ്ങള്*, തൂവല്*സ്പര്*ശം, ശുഭയാത്ര, പൂക്കാലം വരവായി, ആയുഷ്കാലം, കൃഷ്ണഗുഡിയില്* ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ് എന്നിവയാണ് കമലും ജയറാമും ഒന്നിച്ച ചിത്രങ്ങള്*.