ഇംഗ്ലണ്ട് പര്യടനത്തില്* ഇന്ത്യന്* ടീമിന്റെ ദയനീയ പ്രകടനം മുന്* ഇന്ത്യന്* ക്യാപ്റ്റന്* കപില്*ദേവിന് തീരെ ദഹിക്കുന്നില്ല. യുവനിരയെ പ്രോത്സാഹിപ്പിക്കുന്നതില്* ധോണിയും സച്ചിനും അടക്കമുള്ള മുതിര്*ന്ന കളിക്കാര്* പരാജയപ്പെട്ടു എന്ന് കപില്* കുറ്റപ്പെടുത്തി.

എല്ലാ ടീം അംഗങ്ങള്*ക്കും എന്ത് ചെയ്യണമെന്ന് വ്യക്തമായ ധാരണ ഉണ്ടാകുന്ന വിധത്തില്* ഇന്ത്യന്* കായിക രംഗം വളര്*ന്നിട്ടില്ല. ഇതിനായി പലപ്പോഴും ക്യാപ്റ്റനെയും മുതിര്*ന്ന കളിക്കാരെയുമാണ് ഉറ്റുനോക്കുന്നത്. നമുക്ക് മത്സരബുദ്ധിയുള്ളവരെയാണ് വേണ്ടത്. എന്നാല്*, ഇപ്പോഴുള്ള മുതിര്*ന്ന കളിക്കാരില്* പലരും കൂടുതല്* മുതിര്*ന്നവരാണ് അതിനാല്* അവര്*ക്ക് മത്സരബുദ്ധിയുണ്ടാവണമെന്നുമില്ല, കപില്* പറയുന്നു.

ഇംഗ്ലണ്ട് പര്യടനത്തില്* മുതിര്*ന്ന കളിക്കാര്* യുവാക്കള്*ക്ക് വേണ്ട പ്രചോദനവും മാര്*ഗനിര്*ദ്ദേശവും നല്*കുന്നതില്* പരാജയപ്പെട്ടു. ബൌളര്*മാര്* ഏത് ലൈനില്* എറിയണമെന്ന് ഉപദേശിക്കാന്* ഒരു കളിക്കാരനും മുതിര്*ന്നില്ല. ധോണി ഇഷാന്ത് ശര്*മ്മയ്ക്ക് ഇത്തരത്തില്* ഒരു ഉപദേശം നല്*കുന്നത് കാണാന്* കഴിഞ്ഞില്ല. മാധ്യമങ്ങള്* ധോണിയെ ‘ക്യാപ്റ്റന്* കൂള്*’ എന്നാണ് വിളിക്കുന്നത്. എല്ലാവര്*ക്കും അവരവരുടെ ജോലിയെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.

ഇന്ത്യന്* കളിക്കാര്* ഒരു ടീമെന്ന നിലയിലും പരാജയപ്പെട്ടു എന്നും കപില്* ഒരു അഭിമുഖത്തില്* പറഞ്ഞു. എന്നാല്*, ആരെയും പഴിചാരാന്* താന്* ആഗ്രഹിക്കുന്നില്ല. ഇന്ത്യന്* കളിക്കാര്* വിശ്രമമില്ലാതെ കൂടുതല്* ക്രിക്കറ്റ് കളിച്ചതാണ് പ്രകടനം മോശമാവാനും ടെസ്റ്റ് ടീം റാങ്കിംഗില്* ഒന്നാം സ്ഥാനം നഷ്ടപ്പെടാനും കാരണമായതെന്ന് കരുതുന്നതായി കപില്* പറഞ്ഞു.

ലോകകപ്പ് വിജയത്തിന്റെ നാലാം ദിവസം ഇന്ത്യന്* കളിക്കാര്* ഐപി*എല്* കളിക്കാനിറങ്ങി. അതുകഴിഞ്ഞ ഉടന്* വെസ്റ്റിന്*ഡീസ് പര്യടനത്തിനു പോയി. അവിടെ നിന്ന് ഇംഗ്ലണ്ടിലുമെത്തി. കളിക്കാര്*ക്ക് കളിയോടുള്ള സ്നേഹത്തെക്കാള്* ചലനം മാത്രമാണ് ഇവിടെ നടക്കുന്നതെന്നും കപില്* കുറ്റപ്പെടുത്തുന്നു.

ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ആതിഥേയര്* 3-0 സ്വന്തമാക്കിയതില്* കപിലിന് കടുത്ത അതൃപ്തിയാണുള്ളത്.


Keywords: Kapil speaks against Dhoni ,Sachin,IPL,test match,kapil dev,captain cool,Ishanth