ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്*റ്റില്* ഫോളോഓണ്* ഭീഷണി നേരിടുന്ന ഇന്ത്യയെ കരകയറ്റാന്* രാഹുല്* ദ്രാവിഡ് ഏകനായി പൊരുതുന്നു. ദ്രാവിഡ് ടെസ്റ്റ്* ക്രിക്കറ്റിലെ തന്റെ മുപ്പത്തിയഞ്ചാം സെഞ്ച്വറി നേടുകയും ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റില്* ഏറ്റവും കൂടുതല്* സെഞ്ചുറി നേടുന്ന നാലാമത്തെ താരമായി ദ്രാവിഡ് മാ*റിയിരിക്കുകയാണിപ്പോള്*. അമിത് മിശ്രയാണ് ദ്രാവിഡിനൊപ്പം ക്രീസില്* ഉള്ളത്. ആറ്* വിക്കറ്റ്* നഷ്ടത്തില്* 187 റണ്*സ്* ആണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം.

അത്ഭുതങ്ങള്* സംഭവിച്ചാല്* മാത്രമേ 591 റണ്*സെന്ന ഇംഗ്ലണ്ടിന്റെ വമ്പന്* സ്*കോര്* മറികടക്കാന്* ഇന്ത്യയ്ക്ക് സാധിക്കുകയുള്ളൂ. ശനിയാഴ്ച അഞ്ചു മുന്*നിര വിക്കറ്റുകളാണ് ഇന്ത്യ വലിച്ചെറിഞ്ഞത്.


Keywords: Dravid gets century in fifth test,rahul dravid,test cricket,cricket news, sports news