ഓവല്* ക്രിക്കറ്റ് ടെസ്റ്റിലും ഫലം മറിച്ചായില്ല. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. ഇതോടെ നാലു മത്സരങ്ങളുള്ള പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. ആദ്യ ഇന്നിംഗ്സില്* 300 റണ്*സിന് ഓള്* ഔട്ടായ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്* 283ന് എല്ലാവരും പുറത്തായി.

ഇന്നിംഗ്സിനും എട്ട് റണ്*സിനുമായിരുന്നു നാലാം ടെസ്റ്റില്* ഇന്ത്യയുടെ തോല്**വി. ഈ പരമ്പരയില്* ഇത് രണ്ടാം തവണയാണ് ഇന്ത്യ ഇന്നിംഗ്സ് തോല്**വി ഏറ്റുവാങ്ങുന്നത്. സച്ചിനും അമിത് മിശ്രയ്ക്കുമല്ലാതെ അവസാന ദിവസം മറ്റാര്*ക്കും പിടിച്ചുനില്*ക്കാനായില്ല.

മൂന്നിലധികം ടെസ്റ്റുകളുള്ള പരമ്പരയില്* ഇന്ത്യ ഇത് ഏഴാം തവണയാണ് സമ്പൂര്*ണ തോല്**വി ഏറ്റുവാങ്ങുന്നത്. സച്ചിനും അമിത് മിശ്രയും ചേര്*ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 144 റണ്*സ് ചേര്*ത്തു. പരമ്പരയില്* ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു ഇത്.

തന്*റെ നൂറാം സെഞ്ച്വറിക്ക് ഒമ്പത് റണ്*സ് അകലെ വച്ച് സച്ചിന്* ഔട്ടായതാണ് ഈ ടെസ്റ്റിലെ ഒരു നിര്*ണായകമായ നിമിഷം. 91 റണ്*സെടുത്ത സച്ചിനെ ബ്രസ്നന്* വിക്കറ്റിനുമുന്നില്* കുടുക്കുകയായിരുന്നു.

സച്ചിന്* പുറത്തയ ശേഷം പിന്നീട് വിക്കറ്റുകള്* വലിച്ചെറിഞ്ഞ് ബാക്കിയുള്ള താരങ്ങള്* വേഗം കൂടാരത്തില്* മടങ്ങിയെത്തി. വെറും 21 റണ്*സിനാണ് അവസാന ഏഴുവിക്കറ്റുകള്* നഷ്ടപ്പെട്ടത്.

ആ*റുവിക്കറ്റ് വീഴ്ത്തിയ സ്വാന്* ആണ് ഇന്ത്യയുടെ അന്തകനായത്. ആദ്യ ഇന്നിംഗ്സില്* സ്വാന്* മൂന്നുവിക്കറ്റുകള്* വീഴ്ത്തിയിരുന്നു.

രാഹുല്* ദ്രാവിഡും സ്റ്റുവര്*ട്ട് ബ്രോഡും മാന്* ഓഫ് ദി സീരീസ് അവാര്*ഡ് പങ്കിട്ടു.


Keywords: English reign supreme, trample India 4-0,sachin thendulkar, rahul dravid, stuwert broad,man of the series,amit mishra