ഒരു പേരില്* എന്തിരിക്കുന്നു എന്ന് ചോദിച്ചേക്കാം. പേരില്* ചില കാര്യങ്ങളൊക്കെയുണ്ട് എന്ന് സിനിമാക്കാരെങ്കിലും പറയും. വെറുതെ ഒരു ഭാര്യ എന്ന പേരുകേട്ടാല്* ആ സിനിമ ഒന്നു കാണാന്* ആര്*ക്കായാലും തോന്നില്ലേ? സിനിമ കാണാന്* ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് നല്ല പേരിന്*റെ ധര്*മം. എന്തായാലും വെറുതെ ഒരു ഭാര്യയുടെ സംവിധായകന്* അക്കു അക്ബറിന്*റെ പുതിയ ചിത്രത്തിനും രസകരമായ ഒരു പേരാണ് - ഇതാണോ വല്യ കാര്യം?


ദിലീപും കാവ്യാ മാധവനുമാണ് ഇതാണോ വല്യ കാര്യത്തിലെ ജോഡി. തമിഴ് നടന്* പ്രസന്ന ചിത്രത്തില്* സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രസന്നയുടെ ആദ്യ മലയാളചിത്രമാണ് ഇതാണോ വല്യ കാര്യം?. ജി എസ് അനിലാണ് തിരക്കഥയെഴുതുന്നത്.

ദിലീപിന്*റെ ക്രിസ്മസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്*ട്ടുകള്*. ഈ റിലീസ് ഡേറ്റ് ലക്*ഷ്യം വച്ച് സെപ്റ്റംബര്* മധ്യത്തില്* ഷൂട്ടിംഗ് ആരംഭിക്കും. അതേസമയം ചിത്രത്തിന്*റെ പേരിന്*റെ കാര്യത്തില്* സംവിധായകന്* അക്കു അക്ബറിന് രണ്ടഭിപ്രായമുണ്ടെന്നും കേള്*ക്കുന്നു. വേറെ പല പേരുകളും സംവിധായകന്* ആലോചിക്കുന്നുണ്ട്. എന്നാല്* ദിലീപ് ഉള്*പ്പടെ ഭൂരിപക്ഷം പേര്*ക്കും ഇപ്പോള്* ഇട്ടിരിക്കുന്ന ടൈറ്റില്* ഇഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പേര് മാറില്ലെന്നാണ് സൂചന.

ഒരര്*ത്ഥത്തില്* ഇതും സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഒരു ചിത്രമാണ്. വര്*ഷങ്ങള്*ക്ക് മുമ്പ് നിര്*മ്മാണം പൂര്*ത്തിയാകുകയും എന്നാല്* റിലീസ് ചെയ്യാന്* കഴിയാതെ പോകുകയും ചെയ്ത ഒരു ചിത്രം ഇപ്പോള്* റിലീസ് ചെയ്യാന്* നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്*റെ പ്രമേയം. വളരെ രസകരമായ ഒരു പ്രണയകഥയാണ് ഈ സിനിമയെന്ന് പറയാം.

ചാന്ദ്*വി ക്രിയേഷന്*സിന്*റെ ബാനറില്* അരുണ്* ഘോഷ്*, ഷിജോയ്* എന്നിവര്* ചേര്*ന്നാണ് ഇതാണോ വല്യ കാര്യം? നിര്*മ്മിക്കുന്നത്. ഷാജി ഛായാഗ്രഹണം നിര്*വഹിക്കുന്ന സിനിമയുടെ സംഗീതം മോഹന്* സിത്താര. തൊടുപുഴ, എറണാകുളം, കന്യാകുമാരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്*ത്തിയാകും.

വാല്*ക്കഷണം: ഏതാനും വര്*ഷങ്ങള്*ക്കു മുമ്പ് ബാലചന്ദ്രമേനോന്* സംവിധാനം ചെയ്ത സിനിമയുടെ പേര് ദേ.. ഇങ്ങോട്ടു നോക്ക്യേ എന്നായിരുന്നു. ആ സിനിമ കളിച്ച തിയേറ്ററുകളിലേക്ക് പ്രേക്ഷകര്* ആരും നോക്കിയില്ല എന്നത് ചരിത്രം. അക്കു അക്ബറിന്*റെ പുതിയ സിനിമ കണ്ട ശേഷം ഇതാണോ വല്യ കാര്യം? എന്ന് പ്രേക്ഷകര്* തിരിച്ചു ചോദിക്കുമോ?