ഇംഗ്ലണ്ട് പര്യടനത്തില്* ടീം ഇന്ത്യക്ക് ആദ്യ ജയം. ഏകദിനപരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹമത്സരത്തില്* സസക്*സ് കൗണ്ടിയെ നാലു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

സസക്*സ് കൗണ്ടി ഉയര്*ത്തിയ 237 റണ്*സിന്റെ വിജയലക്*ഷ്യം ഇന്ത്യ 25 പന്തുകള്* ബാക്കിനില്*ക്കെ നാലു വിക്കറ്റ് നഷ്ടത്തില്* മറികടന്നു. ടോസ് നേടിയ ഇന്ത്യന്* നായകന്* മഹേന്ദ്ര സിംഗ് ധോണി സസക്*സിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ആര്* പി സിംഗിന്റെ മികച്ച ബൌളിംഗിന്റെ പിന്**ബലത്തില്* ഇന്ത്യ സസക്*സിനെ 45 ഓവറില്* 236 റണ്*സിന് പുറത്താക്കുകയായിരുന്നു. ആര്* പി സിംഗ് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. സസക്*സിന് വേണ്ടി മാറ്റ് മച്ചാന്* 56 റണ്*സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് കരുത്തായത് യുവതാരങ്ങളുടെ പ്രകടനങ്ങളാണ്. ഓപ്പണര്* പാര്*ഥിവ് പട്ടേല്*(55), വിരാട് കോലി(71), രോഹിത് ശര്*മ(പുറത്താവാതെ 61) എന്നിവരാണ് അര്*ദ്ധസെഞ്ച്വറി പ്രകടനങ്ങളുമായി ഇന്ത്യന്* ബാറ്റിംഗ് നിരയില്* തിളങ്ങിയത്.

ടെസ്റ്റിലെ പരാജയം മറക്കുന്നതിനായി മികച്ച ജയം ലക്*ഷ്യമിട്ടാണ് ടീം ഇന്ത്യ ഏകദിന പരമ്പരയ്ക്കൊരുങ്ങുന്നത്. സെപ്റ്റംബര്* മൂന്നിന് ഒന്നാം ഏകദിനം തുടങ്ങുന്നതിനു മുമ്പ് ഇന്ത്യക്ക് രണ്ടു സന്നാഹ മത്സരങ്ങള്* കൂടിയുണ്ട്.



Keywords: India tastes first win ,England against Sussex,Rohit shrama, Parthiv Patel.virad kohli,M S Dhoni