Results 1 to 1 of 1

Thread: ജി കൃഷ്ണമൂര്*ത്തി, ചീഫ് എഡിറ്റര്* ഓഫ് ന്യൂ &am

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ജി കൃഷ്ണമൂര്*ത്തി, ചീഫ് എഡിറ്റര്* ഓഫ് ന്യൂ &am


    ജി കെ.
    ജി കൃഷ്ണമൂര്*ത്തി.
    ന്യൂഡല്*ഹി ഡയറി ചീഫ് എഡിറ്റര്*.
    വിശ്വനാഥ് എന്ന പേരില്* എപ്പോഴും എക്സ്ക്ലുസീവ് ന്യൂസുകള്* വായനക്കാര്*ക്ക് നല്*കുന്ന സ്പെഷ്യല്* റിപ്പോര്*ട്ടര്*. ഇതിന്*റെയെല്ലാം മറവില്* പകയോടെ മരണങ്ങള്*ക്കായി കാത്തിരിക്കുന്ന ഒരു ക്രിമിനല്* മൈന്*ഡ്.

    മമ്മൂട്ടി എന്ന നടന്*റെ ഏറ്റവും പവര്*ഫുളായ കൊമേഴ്സ്യല്* അവതാരം - ജി കൃഷ്ണമൂര്*ത്തി വീണ്ടും എത്തുമോ? ജോഷി സംവിധാനം ചെയ്ത് 1987 ജൂലൈ 24ന് റിലീസ് ചെയ്ത ‘ന്യൂ ഡെല്*ഹി’ എന്ന സിനിമ റീമേക്ക് ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് സുരേഷ്ഗോപിയാണ്. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്ഗോപി ഇതേക്കുറിച്ച് പറയുന്നത്. താന്* ന്യൂ ഡെല്*ഹിയില്* അവതരിപ്പിച്ച സുരേഷ് എന്ന ഫോട്ടോഗ്രാഫറെ വീണ്ടും അവതരിപ്പിക്കണമെന്നും ജോഷിയുടെ സംവിധാനത്തില്* മമ്മൂട്ടി തന്നെ നായകനാകണമെന്നുമുള്ള ആഗ്രഹമാണ് സുരേഷ്ഗോപി അറിയിക്കുന്നത്.

    “ന്യൂ ഡെല്*ഹി വീണ്ടും എടുക്കാവുന്ന ഒരു പടമാണ്*. അപാര സാധ്യതയുള്ള പടമാണ്*. അതിന്*റെ ടോപ്പിക്* ഇപ്പോഴും അത്ര റലവന്*റ് തന്നെയാണ്*. അതിലെ ഫോട്ടോഗ്രാഫര്* സുരേഷിന്റെ വേഷം ഞാന്* വീണ്ടും ചെയ്യണമെങ്കില്* നല്ല ശ്രമം വേണം. ഞാന്* അതിന്* തയ്യാറാണ്*. മമ്മൂട്ടിയുടെ ജി കെ എന്ന കഥാപാത്രത്തെ അദ്ദേഹത്തിന് ഇപ്പോഴും ഗംഭീരമാക്കാന്* കഴിയും. ന്യൂ ഡെല്*ഹി വീണ്ടും എടുക്കുന്ന കാര്യം ജോഷി ചേട്ടനും ഡെന്നിസും ജൂബിലി ജോയിയും വീണ്ടും ആലോചിക്കണം എന്നാണ്* എന്*റെ ആഗ്രഹം” - സുരേഷ്ഗോപി പറയുന്നു.

    മമ്മൂട്ടിയെ തകര്*ച്ചയില്* നിന്ന് മെഗാസ്റ്റാര്* പദവിയിലേക്ക് ഉയര്*ത്തിയ ചിത്രമായിരുന്നു ന്യൂ ഡെല്*ഹി. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത നാലു ചിത്രങ്ങള്* തുടര്*ച്ചയായി തകര്*ന്നു നില്*ക്കുന്ന സമയം. ഇര്*വിങ് വാലസിന്*റെ ‘ഓള്*മൈറ്റി’ എന്ന നോവലിനെ ആധാരമാക്കി ഡെന്നിസ് ജോസഫ് ഒരു തിരക്കഥയെഴുതി - ന്യൂ ഡെല്*ഹി. മമ്മൂട്ടിയെ നായകനാക്കി ഈ സിനിമയെടുക്കണമെന്നായിരുന്നു ജോഷിയുടെയും ഡെന്നിസ് ജോസഫിന്*റെയും ആഗ്രഹം. എന്നാല്* പലരും എതിര്*ത്തു - ‘പൊട്ടിപ്പൊളിഞ്ഞു നില്*ക്കുന്ന ഈ നടനെ നായകനാക്കിയാല്* സിനിമ ആരുകാണും?’ എന്നായിരുന്നു അവരുടെ ചോദ്യം.

    എന്നാല്* നിര്*മ്മാതാവ് ജൂബിലി ജോയി റിസ്കെടുക്കാന്* തയ്യാറായി. ജി കൃഷ്ണമൂര്*ത്തി എന്ന കഥാപാത്രമായി മമ്മൂട്ടിയെ തന്നെ അഭിനയിപ്പിച്ച് 17 ദിവസം കൊണ്ട് സിനിമ പൂര്*ത്തിയാക്കി. 29 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്*റെ മൊത്തം നിര്*മ്മാണച്ചെലവ്. ന്യൂ ഡെല്*ഹിയുടെ റിലീസിനെ സംബന്ധിച്ചും തര്*ക്കങ്ങളുണ്ടായി. സ്റ്റാര്*വാല്യു ഇല്ലാത്ത ഒരു നടന്*റെ സിനിമ മറ്റ് നല്ല ചിത്രങ്ങളുടെ കൂടെ റിലീസ് ചെയ്യേണ്ടതില്ലെന്നായിരുന്നു സിനിമാ പണ്ഡിതരുടെ അഭിപ്രായം. എന്തായാലും അവിടെയും ജൂബിലി ജോയി ധൈര്യം കാട്ടി. 1987 ജൂലൈ 24ന് ‘ന്യൂ ഡെല്*ഹി’ റിലീസ് ചെയ്തു.

    പിന്നീടുണ്ടായത് ചരിത്രം. ന്യൂ ഡെല്*ഹിക്ക് ഒപ്പമിറങ്ങിയ ചിത്രങ്ങളൊക്കെ വിരലിലെണ്ണാവുന്ന ദിവസങ്ങള്*ക്കുള്ളില്* പെട്ടിയില്* തിരികെ കയറിയപ്പോള്* ന്യൂ ഡെല്*ഹി മലയാളക്കരയില്* കൊടുങ്കാറ്റായി മാറി. ‘ജികെ’ തരംഗമായി. സ്വന്തമായി സ്റ്റണ്ട് രംഗങ്ങളില്ലാത്ത, ഒരു കാലിനും ഒരു കൈയ്ക്കും സ്വാധീനമില്ലാത്ത നായകന്*റെ ഹീറോയിസം മലയാള പ്രേക്ഷകര്* ആവേശത്തോടെ ഏറ്റെടുത്തു. മലയാള സിനിമയില്* ട്രെന്*ഡ് സെറ്ററായ സിനിമ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. റീമേക്ക് അവകാശം വിറ്റതുവഴി മാത്രം 42 ലക്ഷം രൂപയാണ് അന്ന് ലഭിച്ചത്.

    അത്തവണത്തെ ദേശീയ അവാര്*ഡിന് അവസാന റൌണ്ടില്* കമലഹാസന്* ‘നായകന്*’ എന്ന ചിത്രവുമായി മുന്നേറിയപ്പോള്* എതിര്*ക്കാനുണ്ടായിരുന്നത് മമ്മൂട്ടിയുടെ ന്യൂ ഡെല്**ഹിയായിരുന്നു. കമല്* മികച്ച നടനായി മാറിയെങ്കിലും ദേശീയ തലത്തില്* മമ്മൂട്ടിയുടെ ‘ജി കെ’ എന്ന കഥാപാത്രം പ്രകീര്*ത്തിക്കപ്പെട്ടു.

    എന്തായാലും ന്യൂ ഡെല്*ഹിയിലെ ‘ജി കെ’ ആയി മമ്മൂട്ടി വീണ്ടും വരുമോ? സുരേഷ് ഗോപിയുടെ ആഗ്രഹം സഫലമാകുമോ? കാത്തിരിക്കാം. ഈ പ്രൊജക്ട് നടന്നാല്* വീണ്ടും ആ ചീഫ് എഡിറ്ററുടെ വില്ലത്തരങ്ങളെ പ്രേക്ഷകര്* ആവേശപൂര്*വം സ്വീകരിക്കുമെന്ന് ഉറപ്പ്.
    Last edited by rameshxavier; 08-26-2011 at 04:57 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •