-
വിജയ്, മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍*!
ഹിറ്റ്*മേക്കര്‍* ഗൌതം വാസുദേവ് മേനോനും ഇളയദളപതി വിജയും ഒന്നിക്കുന്നു. ‘യോഹന്*: അധ്യായം ഒണ്‍**റ്’ എന്നാണ് ചിത്രത്തിന്*റെ പേര്. തൂത്തുക്കുടി സ്വദേശിയായ ഒരു സാധാരണക്കാരന്* ലോകമെമ്പാടും നെറ്റുവര്‍*ക്കുള്ള ഒരു ക്രിമിനലായി മാറുന്നതാണ് ചിത്രത്തിന്*റെ കഥ. എല്ലാ രാജ്യങ്ങളിലെയും പൊലീസിന്*റെ മോസ്റ്റ് വാണ്ടഡായിട്ടുള്ള കുറ്റവാളിയായി അയാള്‍* മാറുന്നു. വലിയ കുറ്റകൃത്യങ്ങള്‍* ചെയ്തുകൊണ്ട് അയാള്‍* നടത്തുന്ന ലോക സഞ്ചാരമാണ് ‘യോഹന്*: അധ്യായം ഒണ്‍**റ്’ എന്ന ചിത്രത്തിന്*റെ കഥ. യോഹന്* എന്ന നായക കഥാപാത്രമായി ഇളയദളപതി അടിച്ചുപൊളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തമിഴ് സിനിമയ്ക്ക് ഈ ചിത്രം ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് ഗൌതം മേനോന്* ക്യാമ്പ് വ്യക്തമാക്കുന്നത്. ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറായ ‘യോഹന്*: അധ്യായം ഒണ്‍**റ്’ 2012 ആദ്യം ചിത്രീകരണം ആരംഭിക്കും. ഫോട്ടോണ്‍* കഥാസിന്*റെ ബാനറില്‍* ഗൌതം മേനോന്* തന്നെയാണ് ചിത്രം നിര്*മ്മിക്കുന്നത്.
എ ആര്* റഹ്മാന്* സംഗീതം നല്*കുന്ന ചിത്രത്തിന്*റെ ക്യാമറ മനോജ് പരമഹംസ. തന്*റെ കരിയറില്‍* ക്വാളിറ്റി സിനിമകള്‍* കൂടുതല്‍* ചെയ്തുകൊണ്ട് ഒരു മാറ്റം സൃഷ്ടിക്കാനൊരുങ്ങുന്ന വിജയ് ഏറ്റവും കൃത്യമായ ഒരു നീക്കമാണ് ഗൌതം ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്.
Last edited by rameshxavier; 08-26-2011 at 05:07 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks