കമലഹാസന്* സംവിധാനം ചെയ്യുന്ന ‘വിശ്വരൂപം’ മാധ്യമങ്ങളില്* നിറഞ്ഞുനില്*ക്കുകയാണ്. ചിത്രത്തില്* കമലിന്*റെ നായിക ആരായിരിക്കും എന്നത് ദിനം*പ്രതി വാര്*ത്തയാകുന്നു. സോനാക്ഷി സിന്**ഹയില്* തുടങ്ങി ഒടുവില്* അനുഷ്ക ഷെട്ടിയിലെത്തി നില്*ക്കുന്നു ആ നായികാന്വേഷണം. അനുഷ്ക വിശ്വരൂപത്തില്* നായികയാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. വിശ്വരൂപത്തിന്*റെ ചിത്രീകരണവും ആരംഭിച്ചിട്ടുണ്ട്.

എന്നാല്* ‘വിശ്വരൂപം’ എന്ന് റിലീസാകുമെന്ന് പറയാന്* കമലഹാസനുപോലും കഴിയുന്നില്ല. കാരണം ഇതൊരു ബ്രഹ്മാണ്ഡ ചിത്രമാണെന്നതുതന്നെ. 60 കോടിക്കുമേല്* ബജറ്റില്* ഒരുക്കുന്ന ഈ ചിത്രം കമലിന്*റെ ഡ്രീം പ്രൊജക്ടുമാണ്. അതുകൊണ്ടുതന്നെ ഏറെ സമയമെടുത്ത് പെര്*ഫെക്ഷനോടെ ചിത്രം പൂര്*ത്തിയാക്കാനാണ് കമല്* ലക്*ഷ്യമിടുന്നത്.

വിശ്വരൂപത്തിന്*റെ ചിത്രീകരണവും മറ്റ് ജോലികളും രണ്ടുവര്*ഷമെങ്കിലും നീണ്ടുപോയേക്കാമെന്നാണ് റിപ്പോര്*ട്ടുകള്*. അത്രയും കാലം തന്*റെ ഒരു ചിത്രവും പ്രേക്ഷകര്*ക്കുമുന്നിലെത്തില്ലല്ലോ എന്ന കാര്യത്തില്* കമലഹാസന്* ആകുലനായിരുന്നു. കമല്* ആരാധകരും നിരാശയിലായി. ഇപ്പോള്* ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് കമല്*.

വിശ്വരൂപത്തിന് മുമ്പ് ഒരു അടിപൊളി കോമഡിച്ചിത്രം ഒരുക്കുക. ആറുമാസത്തിനുള്ളില്* അത് പ്രദര്*ശനത്തിനെത്തിക്കുക. അതിന് കമല്* കൂട്ടുപിടിച്ചിരിക്കുന്നത് പ്രഭുവിനെയാണ്. അതേ, കമലഹാസനും പ്രഭുവും നായകന്**മാരാകുന്ന ‘നന്**പര്*കളും 40 തിരുടര്*കളും’ എന്ന സിനിമയുടെ പ്രാരംഭ പ്രവര്*ത്തനങ്ങള്* തുടങ്ങി. ശിവാജി പ്രൊഡക്ഷന്*സാണ് ചിത്രം നിര്*മ്മിക്കുന്നത്.

പഞ്ചതന്ത്രം, മുംബൈ എക്സ്പ്രസ്, കാതലാ കാതലാ തുടങ്ങിയ കമല്* ചിത്രങ്ങള്* പോലെ ഒരു സമ്പൂര്*ണ കോമഡിച്ചിത്രമായിരിക്കും ‘നന്**പര്*കളും 40 തിരുടര്*കളും’. ചിത്രത്തിന്*റെ സംവിധായകന്* ആരാണ് എന്നതുള്*പ്പടെയുള്ള വിവരങ്ങള്* കമലഹാസനും ശിവാജി പ്രൊഡക്ഷന്*സും രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഉടന്* തന്നെ കമലഹാസന്* ഈ പ്രൊജക്ട് സംബന്ധിച്ച കൂടുതല്* വിവരങ്ങള്* ഔദ്യോഗികമായി അറിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെറ്റിവിഴ, വസൂല്**രാജ എം ബി ബി എസ് തുടങ്ങിയ സിനിമകളില്* കമലഹാസനും പ്രഭുവും ഒരുമിച്ചിട്ടുണ്ട്.