തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന രാജാവിന്*റെ മകന്* എന്ന ചിത്രത്തില്* മോഹന്*ലാലിന്*റെ നായികയായി ബോളിവുഡ് സൂപ്പര്* ഹീറോയിന്* പ്രിയങ്ക ചോപ്ര എത്തുമെന്ന് റിപ്പോര്*ട്ടുകള്*. സുരേഷ്ഗോപിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അസിനെയോ വിദ്യാബാലനെയോ ആയിരുന്നു മുമ്പ് ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്* കൂടുതല്* സാധ്യത പ്രിയങ്ക ചോപ്രയ്ക്കാണെന്നും ചര്*ച്ചകള്* അവസാന ഘട്ടത്തിലാണെന്നുമാണ് റിപ്പോര്*ട്ടുകള്*.

മുന്* മിസ് വേള്*ഡായ പ്രിയങ്ക ചോപ്ര ബോളിവുഡിലെ ഒന്നാം നിര നായികയാണ്. പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമായിരിക്കും രാജാവിന്*റെ മകന്*. തെന്നിന്ത്യയില്* തമിഴന്* എന്ന തമിഴ് ചിത്രത്തില്* പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. വക്ത്, ബ്ലഫ് മാസ്റ്റര്*, ക്രിഷ്, ഡോണ്*, ബിഗ് ബ്രദര്*, ലവ് സ്റ്റോറി 2050, ഫാഷന്*, ദോസ്താന, കമീനേ, രാ വണ്*, ഡോണ്* 2, അഗ്നിപഥ്, ബര്*ഫീ, ക്രിഷ് 2 എന്നിവയാണ് പ്രിയങ്കയുടെ പ്രധാന സിനിമകള്*. 7 ഖൂന്* മാഫ് എന്ന ചിത്രത്തില്* ഏഴു പേരുടെ ഭാര്യയായി വേഷമിട്ടും വാട്ട് ഈസ് യുവര്* രാശി? എന്ന ചിത്രത്തില്* 12 കഥാപാത്രങ്ങളെ അവതരിപ്പിച്ചും പ്രിയങ്ക വിസ്മയിപ്പിച്ചു.

മോഹന്*ലാലിനൊപ്പം സുരേഷ്ഗോപിയും ഈ സിനിമയില്* നായകതുല്യമായ വേഷത്തിലാണ് എത്തുന്നത്. പഴയ ചിത്രത്തില്* കുമാര്* എന്ന കഥാപാത്രത്തിന് അത്രയേ പ്രാധാന്യം ഉണ്ടായിരുന്നുള്ളൂ. ചിത്രം റീമേക്ക് ചെയ്യുമ്പോള്* പുതിയ സാഹചര്യങ്ങള്*ക്കനുസരിച്ച് എനിക്കും നായകവേഷം തന്നെയാണ്. തിരക്കഥ മോഹന്*ലാല്* വായിച്ച് ഇഷ്ടപ്പെട്ടു. എനിക്കും വളരെയേറെ ഇഷ്ടമായി - സുരേഷ്ഗോപി പറഞ്ഞു. ചിത്രത്തിലെ ശക്തനായ പ്രതിനായകന്* കൃഷ്ണദാസായി ബിജു മേനോന്* എത്തും.

മോഹന്*ലാല്* അവതരിപ്പിക്കുന്ന വിന്*സന്*റ് ഗോമസ് ഈ സിനിമയില്* മദ്യക്കള്ളക്കടത്തോ സ്വര്*ണക്കടത്തോ ചെയ്യുന്ന ആളല്ല. അതെല്ലാം അവസാനിപ്പിച്ച്, ഇപ്പോള്* കാറ്റാടിമരപ്പാടങ്ങള്* സ്വന്തമായുള്ളയാളാണ്. അയാള്* ജീവിതത്തിന്*റെ സ്വസ്ഥതയും സുഖവും അനുഭവിക്കുന്ന നാളുകള്*. അധോലോകബന്ധങ്ങളൊന്നുമില്ലാതെ ശാന്തമായ ജീവിതം. അവിടേക്കാണ് അസ്വസ്ഥതയുടെ കണികകള്* വിതറിക്കൊണ്ട് ചിലര്* കടന്നുവരുന്നത്.

ആശീര്*വാദ് സിനിമാസിന്*റെ ബാനറില്* ആന്*റണി പെരുമ്പാവൂര്* രാജാവിന്*റെ മകന്* എന്ന പ്രസ്റ്റീജ് പ്രൊജക്ടുമായി വരുമ്പോള്* ഒരു മെഗാഹിറ്റില്* കുറഞ്ഞൊന്നും ലക്*ഷ്യമിടുന്നില്ല. മോഹന്*ലാലിന്*റെ തകര്*പ്പന്* ആക്ഷന്* രംഗങ്ങളും സൂപ്പര്* ഡയലോഗുകളും ഈ സിനിമയുടെയും പ്രത്യേകതയായിരിക്കും. തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ് എന്നിവരുടെ തിരിച്ചുവരവു കൂടിയായിരിക്കും രാജാവിന്*റെ മകനിലൂടെ സംഭവിക്കുന്നത്.


Keywords: Priyanka Chopra in Mollywood,Tambi Kannanthanam,Dennis Joseph, Sureshgopi,Rajavinte makan,Mohanlal, miss world priyanka,vidya balan, Asin