നടന്* പൃഥ്വിരാജ് ആദ്യമായി ഒരു കോമഡിചിത്രവുമായി എത്തുകയാണ്. ദീപു കരുണാകരന്* സംവിധാനം ചെയ്യുന്ന തേജാ ഭായ് ആന്*ഡ് ഫാമിലിയിലൂടെയാണ് പൃഥ്വി പ്രേക്ഷകരെ ചിരിപ്പിക്കാനെത്തുന്നത്. ഉടന്* പ്രദര്*ശനത്തിനെത്തുന്ന ഈ ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ മനസ്സില്* സ്ഥാനം നേടിക്കൊടുക്കാമെന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജ്.

ഹീറോ ഇമേജുള്ള ഗൌരവമേറിയ വേഷങ്ങളാണ് പൃഥ്വിക്ക് മുമ്പ് അധികവും ലഭിച്ചിരുന്നത്. കമലിന്റെ സ്വപ്നക്കൂടിലും ഷാഫിയുടെ ചോക്ലേറ്റിലുമാണ് പൃഥ്വിക്ക് കുറച്ചെങ്കിലും കോമഡി അവതരിപ്പിക്കാനുണ്ടായിരുന്നത്. കുടുംബപ്രേക്ഷകര്*ക്കിടയില്* സ്വീകാര്യത ലഭിക്കണമെങ്കില്* കോമഡിചിത്രങ്ങളും ആവശ്യമാണെന്ന് അടുത്തവൃത്തങ്ങള്* ഉപദേശിച്ചതിനെ തുടര്*ന്നാണ് പൃഥ്വി ഇപ്പോള്* തേജാ ഭായിയിലൂടെ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യപകുതിയില്* കോമഡി ട്രാക്കിലാണ് കഥ പുരോഗമിക്കുന്നതെങ്കിലും രണ്ടാം പകുതിയില്* നായകപരിവേഷവും പൃഥ്വിയുടെ കഥാപാത്രത്തിന് കൈവരുന്നുണ്ട്. അഖിലയാണ് തേജാഭായിലെ നായിക. നെടുമുടി വേണു, സലീം കുമാര്*, ജഗതി, അശോകന്*, ഇന്ദ്രന്*സ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്* അഭിനയിക്കുന്നു.


Keywords: Can Prithviraj's comedy work,Indrans, suraj venjaramoodu, nedumudi venu, salim kumar, jagathi, ashokan, thejabhai and family, akhila, heroine, jagadeesh