ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയുടെ മുന്നോടിയായി ടീം ഇന്ത്യയുടെ അവസാന ഏകദിന സന്നാഹ മത്സരം ഇന്ന്. ലെസ്റ്റര്*ഷയര്* കൗണ്ടിയുമായിട്ടാണ് ഇന്ത്യ ഏറ്റുമുട്ടുക. ഗ്രേസ് റോഡിലെ ലെസ്റ്റര്* കൗണ്ടി സ്*റ്റേഡിയത്തില്* ഇന്ന് വൈകിട്ട് ഏഴു മണിക്ക് മത്സരം ആരംഭിക്കും.

ഇതുവരെ നടന്ന രണ്ട് സന്നാഹമത്സരങ്ങളിലും ടീം ഇന്ത്യ വിജയിച്ചിട്ടുണ്ട്. യുവതാരങ്ങളുടെ പ്രകടനം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു. പരമ്പരയ്ക്ക് മുന്നോടിയായുള്ള അവസാനസന്നാഹമത്സരമായതിനാല്* ധോണിയുടെ നേതൃത്വത്തില്* മികച്ച ടീം തന്നെയാകും ലെസ്റ്റര്*ഷയറിനെതിരെ ഇന്നിറങ്ങുക.

അതേസമയം സോമര്*സെറ്റിനെ പരാജയപ്പെടുത്തി ട്വന്റി 20 കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്മാരായതിന്റെ ആത്മവിശ്വാസവുമായാണ് ലെസ്റ്റര്*ഷയര്* ഇന്ത്യക്കെതിരെ മത്സരത്തിനിറങ്ങുന്നത്. ട്വന്റി 20യില്* ലെസ്റ്ററിന്റെ മൂന്നാം കിരീടമാണിത്. 40 ഓവര്* മത്സരത്തില്* നിലവിലെ കൗണ്ടി ജേതാക്കളും ലെസ്റ്ററാണ്.

സെപ്തംബര്* മൂന്നിനാണ് പരമ്പരയിലെ ആദ്യ ഏകദിനമത്സരം. എന്നാല്* ഈ മാസം 31ന് ട്വന്റി 20 മത്സരം നടക്കും.


Keywords: Final warm up match today,twenty 20 county cricket,dhoni,oneday match