അംബാനിക്ക് 70 ലക്ഷത്തിന്റെ വൈദ്യുതി ബില്*!
മുംബൈ: റിലയന്*സ് ഇന്*ഡസ്ട്രീസ് മേധാവിയും രാജ്യത്തെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി മുംബൈയില്* അത്യാഡംബര വീട് ലോക മാധ്യമങ്ങളില്* നിറഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. ആന്റില എന്ന പേരിലുള്ള ഈ വീട് ലോകത്തെ തന്നെ ഏറ്റവും ആഡംബര ഭവനമാണെന്നാണ് ലോക മാധ്യമങ്ങള്* വിശേഷിപ്പിച്ചത്. ഇപ്പോള്* ഇതാ വീണ്ടും ഈ വീട് വാര്*ത്തകളില്* നിറയുകയാണ്.

വീടിന്റെ ആദ്യ വൈദ്യതി ബില്* എത്തിയിരിക്കുകയാണ്. 70,69,488 രൂപയാണ് ബില്*! ഗാര്*ഹിക ഇനത്തിലെ ഏറ്റവും ഉയര്*ന്ന ബില്ലാണിതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്* ചൂണ്ടിക്കാട്ടി.

6,37,240 യൂണിറ്റ് വൈദ്യുതിയാണ് സപ്തംബര്* മാസം മുകേഷ് അംബാനിയും കുടുംബവും ചേര്*ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളിലെ വൈദ്യുതിയാണ് മുകേഷ് അംബാനി ഉപയോഗിച്ചിരിക്കുന്നത്.

കൃത്യമായി ബില്* അടയ്ക്കുന്നു എന്ന വകയില്* 48,354 രൂപ ഇളവും മുകേഷ് അംബാനിക്ക് അനുവദിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്* 28നാണ് മുകേഷ് അംബാനിയും ഭാര്യ നിതയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പുതിയ വീട്ടില്* താമസം തുടങ്ങിയത്. 27 നിലകളുള്ള വീട്ടില്* സ്വിമ്മിങ് പൂള്*, ഹെല്*ത്ത് ക്ലബ്, മിനി തീയേറ്റര്* എന്നീ സൗകര്യങ്ങളുണ്ട്. വീടിന് മുകളില്* മൂന്ന് ഹെലിപാഡുകളുമുണ്ട്.


Keywords: Mukesh Ambani is now completed, mukesh ambani, mukesh ambani's electricity bill, home construction, building construction