ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനപരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹമത്സരങ്ങളില്* ടീം ഇന്ത്യക്ക് തുടര്*ച്ചയായ മൂന്നാം ജയം. ലെസ്റ്റര്*ഷയറിനെതിരായ ട്വന്റി 20 മത്സരത്തില്* ടീം ഇന്ത്യ 15 റണ്*സിനാണ് വിജയിച്ചത്. നേരത്തെ സസക്*സ്, കെന്റ് ടീമുകളുമായുള്ള മത്സരങ്ങളില്* ഇന്ത്യ വിജയിച്ചിരുന്നു.

അവസാനസന്നാഹമത്സരത്തില്* ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്* അഞ്ചു വിക്കറ്റ് നഷ്ടത്തില്* 161 റണ്*സെടുത്തു. ഓപ്പണര്* പാര്*ഥിവ് പട്ടേല്*( 31 പന്തില്* 40), രാഹുല്* ദ്രാവിഡ്(31 പന്തില്* 29), രോഹിത് ശര്*മ(21 പന്തില്* 29), റെയ്*ന(14 പന്തില്* പുറത്താവാതെ 21) എന്നിവരാണ് ഇന്ത്യന്* നിരയില്* തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലെസ്റ്റര്*ഷയറിന് 20 ഓവറില്* ഏഴ് വിക്കറ്റ് നഷ്ടത്തില്* 146 റണ്*സ് എടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്* ആന്*ഡ്രൂ മക്*ഡൊണാള്*ഡ് 44ഉം അബ്ദുള്* റസാഖ് 37 റണ്*സും എടുത്തു.

ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്* മൂന്ന് വിക്കറ്റും അമിത് മിശ്ര രണ്ട് വിക്കറ്റും വീഴ്ത്തി. പ്രവീണ്* കുമാറും അശ്വിനും ഓരോ വിക്കറ്റുകള്* നേടി.


Keywords: Another win for the Men in Blue,Rahul Dravid, Rohit Sharma, Parthiv Patel, Raina, Abdul Razaq,sports news, cricket news