ടീം ഇന്ത്യയുടെ, ഇംഗ്ലണ്ട് പര്യടനത്തിലെ ഏക ട്വന്റി 20 മത്സരം ഇന്ന്. ഏകിനലോകകപ്പ് ജേതാക്കളെന്ന പെരുമയുമായി ടീം ഇന്ത്യ പോരാടാനിറങ്ങുമ്പോള്* കുട്ടിക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്**മാരെന്ന ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളിക്കളത്തിലിറങ്ങുക. ഇന്ത്യന്* സമയം രാത്രി 10.30 മുതലാണു മത്സരം.

ടെസ്റ്റ് പരമ്പരയിലെ പരാജയം മറക്കുകയും ഏകദിനപരമ്പരയ്ക്ക് മുമ്പ് തികഞ്ഞ ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുകയെന്ന ലക്*ഷ്യത്തോടെ മികച്ച വിജയം മാത്രം ലക്*ഷ്യമിട്ടാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. സന്നാഹമത്സരങ്ങളില്* യുവതാരങ്ങള്* മികച്ച പ്രകടനം പുറത്തെടുത്തത് ഇന്ത്യക്ക് ആത്മവിശ്വാസം നല്*കുന്നു. വിരാട് കോഹ്*ലിയും രോഹിത് ശര്*മ്മയും, പാര്*ഥ്വിവ് പട്ടേലും ഫോമിലാണ്. സച്ചിന്* തെണ്ടുല്*ക്കര്*, രാഹുല്* ദ്രാവിഡ്* എന്നെ പരിചയസമ്പന്നര്* കൂടി ഇവരോടൊപ്പം ചേരുമ്പോള്* ഇന്ത്യന്* ബാറ്റിംഗിന് കരുത്തേറും.

അതേസമയം മറുവശത്ത് ഇംഗ്ലണ്ട് നിരയും ശക്തമാണ്. ക്രെയ്*ഗ് കീസ്*വെറ്റര്*, ബെന്* സ്*റ്റോക്*സ്, ബെന്* സ്*റ്റോക്*സ്, ജാഡെ ഡെന്*ബാച്ച്* എന്നിവര്* മത്സരം ജയിപ്പിക്കാന്* കഴിവുള്ളവരാണ്. മാഞ്ചസ്*റ്ററിന്റെ പിച്ച്* പേസ്* ബൗളിംഗിന്* അനുകൂലമാണെന്നത് ഇംഗ്ലണ്ടിന് ഗുണകരമാകും.


ടീം ഇവരില്*നിന്ന്*:

ഇന്ത്യ...

ധോണി (നായകന്*), സച്ചിന്* തെണ്ടുല്*ക്കര്*, പാര്*ഥിവ്* പട്ടേല്*, രാഹുല്* ദ്രാവിഡ്*, വിരാട്* കോഹ്*ലി, രോഹിത്* ശര്*മ, സുരേഷ്* റെയ്*ന, പ്രവീണ്* കുമാര്*, ആര്* പി സിംഗ്*, മുനാഫ്* പട്ടേല്*, വിനയ്* കുമാര്*, അമിത്* മിശ്ര, ആര്* അശ്വിന്*.

ഇംഗ്ലണ്ട്*...

സ്*റ്റുവര്*ട്ട്* ബ്രോഡ്* (നായകന്*), രവി ബൊപ്പാര, ടിം ബ്രസ്*നാന്*, ജോസ്* ബട്ട്*ലര്*, ജാഡെ ഡെന്*ബാച്ച്*, സ്*റ്റീവ്* ഫിന്*, അല്*ക്സ്* ഹാലസ്*, ക്രെയ്*ഗ് കീസ്*വെറ്റര്*, ഇയോന്* മോര്*ഗാന്*, സമിത്* പട്ടേല്*, കെവിന്* പീറ്റേഴ്*സണ്*, ബെന്* സ്*റ്റോക്*സ്, ഗ്രെയിം സ്വാന്*.



Keywords:
India gears up for lone Twenty20 game,Dhonni,sachin ,vinay kumar,rahul dravid,rohit sharma ,suresh raina, praveen kumar, munaf patel, amit mishra, ravi boppare, smith patel, kevin