ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലും ടീം ഇന്ത്യക്ക് പരാജയം. ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഇന്ത്യ 19.4 ഓവറില്* 165 റണ്*സിന് പുറത്തായപ്പോള്* ഇംഗ്ലണ്ട് മൂന്നു പന്ത് ബാക്കിനില്*ക്കെ നാല് വിക്കറ്റ് നഷ്ടത്തില്* വിജയല*ക്*ഷ്യം മറികടന്നു.

അജിന്*ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്കു മോശമല്ലാത്ത സ്*കോര്* സമ്മാനിച്ചത്*. 39 പന്തുകളില്* എട്ടു ഫോറുകളുടെ അകമ്പടിയോടെ 61 റണ്*സാണ് രഹാനെ എടുത്തത്. രഹാനെയും ദ്രാവിഡും ചേര്*ന്ന് രണ്ടാം വിക്കറ്റില്* 65 റണ്*സിന്റെ കൂട്ടുകെട്ടുയര്*ത്തി. സുരേഷ് റെയ്*ന 19 പന്തുകളില്* നിന്ന് 33 റണ്*സെടുത്തു. പക്ഷേ, 17.3 ഓവറില്* അഞ്ചിന് 158 എന്ന നിലയില്* ഉണ്ടായിരുന്ന ടീം ഇന്ത്യ പിന്നീട് വിക്കറ്റുകള്* വലിച്ചെറിയുകയായിരുന്നു. അവസാന ഏഴു റണ്*സെടുക്കുന്നതിനിടെ അവസാന അഞ്ചു വിക്കറ്റുകളാണ് ടീം ഇന്ത്യ വലിച്ചെറിഞ്ഞത്.

സ്കോര്*ബോര്*ഡ്* തുറക്കുംമുമ്പ്* ഓപ്പണര്* ഹെയില്*സിനെ പുറത്താക്കി പ്രവീണ്* കുമാര്* ഇന്ത്യക്ക് പ്രതീക്ഷകള്* നല്*കിയെങ്കിലും മറ്റ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്**മാര്* കീഴടങ്ങാന്* തയ്യാറായിരുന്നില്ല. ഇംഗ്ലണ്ടിന് വേണ്ട് രവി ബൊപാര (പുറത്താകാതെ 31) , ഇയാന്* മോര്*ഗന്* (27 പന്തുകളില്* 49), നിരയില്* റണ്*സെടുത്ത പീറ്റേഴ്*സണ്* (33), സമിത്* പട്ടേല്* (16 പന്തുകളില്* 25) എന്നിവര്* മികച്ച പ്രകടനം നടത്തി.


Keywords: England beat India by six wickets,peterson,smit patel, Ian Morgan, praveen kumar, suresh raina,cricket news, sports news