ബിഗ്സ്റ്റാര്* പൃഥ്വിരാജ് സിനിമാ രംഗത്തുനിന്ന് അവധിയെടുക്കുന്നു. ഉന്നതപഠനത്തിനായി വിദേശത്തുപോകുന്നതിനാണ് ഇത്. ന്യൂയോര്*ക്ക് കേന്ദ്രമാക്കി പ്രവര്*ത്തിക്കുന്ന കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് പൃഥ്വി ഉന്നതപഠനത്തിന് ചേരുന്നത്.

പൃഥ്വിയുടെ പത്നി സുപ്രിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബി ബി സിയില്* ഇന്ത്യന്* ബിസിനസ് കണ്*സള്*ട്ടന്*റ് ആയ സുപ്രിയ ഇന്*റര്*നാഷണല്* റിലേഷന്**ഷിപ്പില്* ഉന്നതപഠനത്തിനായി കൊളംബിയ യൂണിവേഴ്സിറ്റിലേക്ക് പോകുകയാണ്. മൂന്നുമാസത്തെ കോഴ്സായിരിക്കും ഇത്. സുപ്രിയയ്ക്കൊപ്പം പൃഥ്വിരാജും ഈ യൂണിവേഴ്സിറ്റിയില്* ചേര്*ന്ന് പഠിക്കാനാ*ണ് തീരുമാനം.

കൊളംബിയ യൂണിവേഴ്സിറ്റിയില്* പൃഥ്വിയുടെ ടേസ്റ്റിന് പറ്റിയ കോഴ്സുകളൊന്നും ലഭിച്ചില്ലെങ്കില്* ന്യൂയോര്*ക്കില്* തന്നെ മറ്റെവിടെയെങ്കിലും ഒരു കോഴ്സിന് ചേര്*ന്ന് പഠിക്കാനാണ് ഇപ്പോള്* തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, പൃഥ്വിരാജിന് 2013 വരെയും ഡേറ്റില്ല എന്നതാണ് വസ്തുത. ഇതിനിടെ മൂന്നുമാസം പഠനത്തിനായി കണ്ടെത്തുക എന്നതായിരിക്കും പൃഥ്വിക്ക് മുന്നിലുള്ള വെല്ലുവിളി.


Keywords:prithviraj, supriya, tejabhai, akhila, cinema,colombia university,BBC,Indian business consultant,International relationship