അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്*ഡ് ഇന്ത്യന്* നായകന്* ധോണിക്ക്. അതേസമയം ക്രിക്കറ്റര്* ഓഫ് ദ ഇയര്* അവാര്*ഡിന് പരിഗണിക്കപ്പെട്ടിരുന്ന സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് പുരസ്കാരം നേടാനായില്ല. വിവിധ വിഭാഗങ്ങളിലായി പതിനാല് പേര്* നാമനിര്*ദ്ദേശം ചെയ്യപ്പെട്ട ഇന്ത്യയില്* നിന്ന് നായകന്* ധോണി മാത്രമാണ് അവാര്*ഡിനര്*ഹനായത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടെന്റ് ബ്രിഡ്ജില്* നടന്ന രണ്ടാം ടെസ്റ്റിനിടെ ബോധപൂര്*വമല്ലാത്ത പിഴവിനെ തുടര്*ന്ന് പുറത്തായ ഇംഗ്ലണ്ട് ബാറ്റ്*സ്മാന്* ഇയാന്* ബെല്ലിനെ തിരിച്ച് വിളിച്ച നടപടിയാണ് ധോണിയെ അവാര്*ഡിനര്*ഹനാക്കിയത്.

ഇംഗ്ലണ്ട് താരം ജോനാതന്* ട്രോറ്റിനാണ് മികച്ച മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാര്*ഡ്. ശ്രീലങ്ക്രയുടെ കുമാര്* സംഗക്കാരയാണ് മികച്ച ഏകദിന കളിക്കാരന്*. പീപ്പിള്*സ് ചോയ്*സ് അവാര്*ഡും സംഗക്കാരയ്ക്ക് ആണ്. ഇംഗ്ലണ്ട് താരമായ അലിസ്റ്റര്* കുക്ക് ആണ് മികച്ച ടെസ്റ്റ് താരം.Keywords: M S Dhoni gets Spirit of Cricket Award, Tendulkar misses out,best cricket player ,Jonathan Troat,people choice award, Kumar Sangakar,best test player, Alister Cook