അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്*സിലിന്റെ ടെസ്റ്റ് ടീമില്* ഇന്ത്യയില്* നിന്ന് സച്ചിന്* ടെണ്ടുല്*ക്കര്* മാത്രം. എന്നാല്* ടീമിലെ പന്ത്രണ്ടാമനായി ഇന്ത്യന്* ബൌളര്* സഹീര്* ഖാന്* ഇടം*പിടിച്ചിട്ടുണ്ട്.

ബാറ്റിംഗ് ഓര്*ഡറില്* നാലാമനായാണ് സച്ചിന്* ഇടം*പിടിച്ചിരിക്കുന്നത്. ടീമിലെ അഞ്ച് താരങ്ങള്* ഇംഗ്ലണ്ടില്* നിന്നാണ്. അലസ്റ്റയര്* കുക്ക്, ജൊനാഥന്* ട്രോട്ട്, ബ്രോഡ്, സ്വാന്*, ആന്*ഡേഴ്സണ്* എന്നിവരാണ് ടീമില്* ഇടം*പിടിച്ച ഇംഗ്ലണ്ട് താരങ്ങള്*.

നാല് ദക്ഷിണാഫ്രിക്കന്* താരങ്ങള്* ടീമില്* ഇടം*പിടിച്ചപ്പോള്* ഒരു ഓസീസ് താരം പോലും അന്തിമ ഇലവനില്* ഉള്*പ്പെട്ടിട്ടില്ല. ഹാഷിം അം*ല, വില്യേഴ്സ്, കാലിസ്, സ്റ്റെയ്ന്* എന്നിവരാണ് ഐ സി സി ടീമിലെ ദക്ഷിണാഫ്രിക്കന്* താരങ്ങള്*. ശ്രീലങ്കയുടെ കുമാര്* സംഗക്കാരയാണ് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും.

താരങ്ങളെ തെരഞ്ഞെടുത്തത് 2010 ഓഗസ്റ്റ് 2010 മുതല്* 2011 ഓഗസ്റ്റ് മൂന്ന് വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ കാലയളവില്* സച്ചിന്* 10 ടെസ്റ്റുകളില്* നിന്നായി 64.86 ശരാശരിയോടെ 973 റണ്*സ് ആണ് എടുത്തിരിക്കുന്നത്. ഐ സി സിയുടെ ഏകദിനടീമില്* സച്ചിന്* ഇടം*പിടിച്ചിരുന്നില്ല.


ഐ സി സി ടെസ്റ്റ് ടീം (ബാറ്റിംഗ് ഓര്*ഡറില്*): കുമാര്* സംഗക്കാര(നായകന്*/വിക്കറ്റ് കീപ്പര്*), അലസ്റ്റയര്* കുക്ക്, ഹാഷിം അം*ല, ജൊനാഥന്* ട്രോട്ട്, സച്ചിന്* ടെണ്ടുല്*ക്കര്*, വില്യേഴ്സ്, കാലിസ്, ബ്രോഡ്, സ്വാന്*, സ്റ്റെയ്ന്* , ആന്*ഡേഴ്സണ്*, സഹീര്* ഖാന്*



Keywords:Sachin lone Indian , ICC Test XI of the Year,Kumar Sangakara,Hashim Amla,sachin tendulkar,Kaulis,swain,saheerkhan,oneday cricket match,cricket news, sports news