Results 1 to 1 of 1

Thread: മാന്നാര്* മത്തായി: സംവിധായകന്* ആര്?

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default മാന്നാര്* മത്തായി: സംവിധായകന്* ആര്?

    റാം*ജിറാവു സ്പീക്കിംഗ്’ എന്ന കോമഡി ഫെസ്റ്റിവലിന്*റെ മൂന്നാം ഭാഗം വരുന്നു. മലയാള സിനിമ ആഘോഷമാക്കിയ ‘മാന്നാര്* മത്തായി സ്പീക്കിംഗി’ന്*റെ തുടര്*ച്ച. നിര്*മ്മിക്കുന്നത് മാണി സി കാപ്പന്*. സംവിധായകന്* ആര്?

    1989ല്* പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിംഗിന്*റെ സംവിധാനം സിദ്ദിക്ക് - ലാല്* ആയിരുന്നു. അവര്* പിന്നീട് മലയാള സിനിമയുടെ കോമഡി രാജാക്കന്**മാരായി. ഇന്ന് ഹിന്ദി സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ ബോഡിഗാര്*ഡിന്*റെ സംവിധായകനായി സിദ്ദിക്ക് മാറിയിരിക്കുന്നു.

    റാംജിറാവുവിന്*റെ രണ്ടാം ഭാഗമായ ‘മാന്നാര്* മത്തായി സ്പീക്കിംഗ്’ യഥാര്*ത്ഥത്തില്* സംവിധാനം ചെയ്തത് സിദ്ദിക്ക് ആണ്. എന്നാല്* ചില പ്രത്യേക കാരണങ്ങളാല്* സംവിധായകന്*റെ സ്ഥാനത്ത് നിര്*മ്മാതാവായ മാണി സി കാപ്പന്*റെ പേരാണ് വച്ചത്.

    ഇപ്പോള്* റാംജിറാവു സ്പീക്കിംഗിന്*റെ മൂന്നാം ഭാഗം ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് മാണി സി കാപ്പന്*. കോട്ടയം നസീര്* രസകരമായ ഒരു തിരക്കഥ രചിച്ചിട്ടുമുണ്ട്. എന്നാല്* സംവിധായകനായി ആരെ കണ്ടെത്തുമെന്നതാണ് മാണി സി കാപ്പനെ കുഴക്കുന്നത്.

    സിദ്ദിക്കോ ലാലോ ഈ പ്രൊജക്ടുമായി സഹകരിക്കില്ല എന്ന് വ്യക്തമായിട്ടുണ്ട്. തുളസീദാസ് ഈ പ്രൊജക്ടിന്*റെ സംവിധാനച്ചുമതല ഏല്*ക്കുമെന്നാണ് ഒടുവില്* കിട്ടുന്ന വിവരം. ഇന്നസെന്*റ്, മുകേഷ്, സായികുമാര്* എന്നിവര്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

    റാംജിറാവു മൂന്നാം ഭാഗത്തിന്*റെ കഥ എന്ത്?

    ‘ഉര്*വശി തിയേറ്റേഴ്സ്’ എന്ന നാടകക്കമ്പനി പൂട്ടിയ ശേഷം മാന്നാര്* മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും ഒരു സിനിമ നിര്*മ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. അപ്പോഴാണ് ഇടിത്തീ പോലെ അവരുടെ വരവ്. ആരാണെന്നല്ലേ?

    മാന്നാര്* മത്തായി സ്പീക്കിംഗിന്*റെ ക്ലൈമാക്സില്* റാംജിറാവു(വിജയരാഘവന്*) ഓടിക്കുന്ന ട്രക്കിനു മുകളില്* വില്ലനായ മഹേന്ദ്രവര്*മ്മ(ബിജു മേനോന്*)വീണുകിടക്കുന്നതായിരുന്നു കണ്ടത്. ഈ രണ്ടു വില്ലന്**മാരും മാന്നാര്* മത്തായിയെയും കൂട്ടരെയും അന്വേഷിച്ച് വീണ്ടും എത്തുന്നതാണ് മൂന്നാം ഭാഗത്തിലെ കഥയുടെ ട്വിസ്റ്റ്.

    രേഖ, വാണി വിശ്വനാഥ് എന്നിവരായിരുന്നു കഴിഞ്ഞ രണ്ടു ചിത്രങ്ങളിലെ നായികമാര്*. മൂന്നാം ഭാഗത്തില്* ഒരു പുതുമുഖത്തെ നായികയാക്കാനാണ് ആലോചിക്കുന്നത്. ഈ വര്*ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് മാണി സി കാപ്പന്* ഉദ്ദേശിക്കുന്നത്.
    Last edited by rameshxavier; 09-14-2011 at 09:11 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •