വ്യാഴാഴ്ച വൈകിട്ട് മമ്മൂട്ടി നിര്*മിച്ച ചിത്രം മുഖ്യമന്ത്രി ഉമ്മന്**ചാണ്ടിയുടെ ചേമ്പറില്* റിലീസ് ചെയ്യുന്നു, സംവിധായകന്* പ്രിയദര്*ശന്*, നിര്*മാതാക്കളായ സുരേഷ് കുമാര്*, ആന്റോ ജോസഫ് തുടങ്ങിയവര്* സന്നിഹിതരാകുന്ന ചടങ്ങില്* വച്ചാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. വാര്*ത്ത വായിച്ചയുടനെ മമ്മൂട്ടിയുടെ ആരാധകര്* തീയേറ്ററിലേക്ക് ഓടാന്* വരട്ടെ. എക്സൈസ് വകുപ്പിന്*റെ നേതൃത്വത്തില്* സംസ്ഥാനത്ത് നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവര്*ത്തനങ്ങളുടെ ഭാഗമായി നടന്* മമ്മൂട്ടി നിര്*മിച്ച ഹ്രസ്വചിത്രമാണ് വ്യാഴാഴ്ച റിലീസ് ചെയ്യാന്* പോകുന്നത്!

കഴിഞ്ഞ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തില്* ഇത്തരത്തിലൊരു ഹ്രസ്വചിത്രം നിര്*മിച്ചു നല്*കുമെന്ന്* മമ്മൂട്ടി, മുഖ്യമന്ത്രിക്കും എക്സൈസ്* മന്ത്രിക്കും ഉറപ്പുനല്*കുകയും പൊതുസമ്മേളനത്തില്* പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വാഗ്ദാനമാണ് മമ്മൂട്ടിയിപ്പോള്* പാലിക്കുന്നത്. തികച്ചും സൗജന്യമായി നിര്*മിച്ചു നല്*കുന്ന ഹ്രസ്വചിത്രത്തിന്റെ സിഡി നടന്* മമ്മൂട്ടി, മുഖ്യമന്ത്രി ഉമ്മന്* ചാണ്ടിക്കു കൈമാറും.


Keywords: Umman Chandy will release Mammooty film,mammootty fans, short film,priyadarshan, sureshkumar, anto joseph