ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ഏകദിനമത്സരം ഇന്ന്. ഈ മത്സരം ടീം ഇന്ത്യക്ക് ജയിക്കണം. പരമ്പര ഇതിനകം സ്വന്തമാക്കിയതിനാല്* ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരഫലം അത്രകണ്ട് പ്രധാനമല്ല, പക്ഷേ പര്യടനത്തില്* ഇതുവരെ ഒരു ജയം നേടാനാകാത്ത ടീം ഇന്ത്യക്ക് ഈ മത്സരത്തിലെ ഫലം നിര്*ണ്ണായകമാണ്. മാത്രവുമല്ല വന്**മതില്* രാഹുല്* ദ്രാവിഡ് ഇന്നത്തെ മത്സരത്തോടെ ഏകദിനമത്സരങ്ങളില്* നിന്ന് വിടവാങ്ങുകയാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരത്തിന് നല്ല യാത്രയയപ്പ് നല്*കാന്* ഒരു ഉജ്ജ്വല ജയം അത്യാവശ്യമാണ്.

വെയ്*ല്*സ്* തലസ്*ഥാനമായ കാര്*ഡിഫിലെ സോഫിയ ഗാര്*ഡന്*സ്* സ്*റ്റേഡിയത്തില്* പകലും രാത്രിയുമായാണു മത്സരം. മത്സരം വൈകിട്ട്* 6.30 മുതല്* സ്*റ്റാര്* ക്രിക്കറ്റും ദൂരദര്*ശനും തത്സമയം സംപ്രേഷണം ചെയ്യും.

ബാറ്റിംഗ് ഓര്*ഡറില്* മാറ്റം വരുത്താതെയാകും ടീം ഇന്ത്യ ഇന്നും മത്സരത്തിനിറങ്ങുക. ഓപ്പണര്*മാരായ അജിന്*ക്യ രഹാനെ, പാര്*ഥിവ്* പട്ടേല്* എന്നിവര്* മികച്ച ഫോമിലാണ്. സുരേഷ്* റെയ്*നയും ധോണിയും ബാറ്റിംഗില്* ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ബാറ്റിംഗില്* ആത്മവിശ്വാസം നല്*കുന്നു.

മറുവശത്ത് കുക്ക്*, ക്രെയ്*ഗ് കീസ്*വെറ്റര്*, * ഇയാന്* ബെല്*, രവി ബൊപ്പാര തുടങ്ങിയവരുടെ സ്ഥിരതയാര്*ന്ന ഫോം ഇംഗ്ലണ്ടിന് അനുകൂല ഘടകമാകുന്നു. പരമ്പരയില്* ഇതുവരെയുള്ള ഒരു മത്സരം പരാജയപ്പെട്ടിട്ടില്ലെന്നതും ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വര്*ധിപ്പിക്കുന്നു.


Keywords: India vs England last match today,Rahul Dravid, Suresh Raina, Dhonni, Ian Bell, Ravi Boppare