ഇന്ത്യന്* ക്രിക്കറ്റ്* ടീം ക്യാപ്റ്റന്* മഹേന്ദ്ര സിംഗ്* ധോണിയുടെ പേരിനു മുമ്പില്* ഇനി ലഫ്റ്റനന്*റ് കേണല്* എന്നുകൂടി ചേര്*ക്കണം. ധോണിക്ക് ലഫ്റ്റനന്*റ് കേണല്* പദവി നല്*കാനുള്ള സൈനിക നേതൃത്വത്തിന്*റെ ശുപാര്*ശക്ക്* രാഷ്ട്രപതി അംഗീകാരം നല്*കി. നടന്* മോഹന്*ലാല്* ഈ പദവിയിലെത്തിയത് അടുത്തകാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഒളിമ്പിക്സ്* സ്വര്*ണമെഡല്* ജേതാവ് അഭിനവ്* ബിന്ദ്രയ്ക്കും ലെഫ്റ്റനന്*റ് കേണല്* പദവി നല്*കാന്* തീരുമാനമായിട്ടുണ്ട്. കായികരംഗത്തിന് നല്*കിയ സേവനങ്ങള്*ക്ക് പുറമേ സൈനിക മേഖലയ്ക്കും ഇരുവരും നല്*കിയ സംഭാവനകള്* പരിഗണിച്ചാണ് ലഫ്റ്റനറ് കേണല്* പദവി നല്*കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്*ഡും കഴിഞ്ഞ ദിവസം ധോണിക്ക് നല്*കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടെന്റ് ബ്രിഡ്ജില്* നടന്ന രണ്ടാം ടെസ്റ്റിനിടെ ബോധപൂര്*വമല്ലാത്ത പിഴവിനെ തുടര്*ന്ന് പുറത്തായ ഇംഗ്ലണ്ട് ബാറ്റ്*സ്മാന്* ഇയാന്* ബെല്ലിനെ തിരിച്ച് വിളിച്ച നടപടിയാണ് ധോണിയെ അവാര്*ഡിനര്*ഹനാക്കിയത്.

അതേസമയം ക്രിക്കറ്റര്* ഓഫ് ദ ഇയര്* അവാര്*ഡിന് പരിഗണിക്കപ്പെട്ടിരുന്ന സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് പുരസ്കാരം നേടാനായില്ല. വിവിധ വിഭാഗങ്ങളിലായി പതിനാല് പേര്* നാമനിര്*ദ്ദേശം ചെയ്യപ്പെട്ട ഇന്ത്യയില്* നിന്ന് നായകന്* ധോണി മാത്രമാണ് അവാര്*ഡിനര്*ഹനായത്.


Keywords:MS Dhoni, Bindra conferred Lt. Colonel rank,indian captain M S Dhoni,spirit of cricket award, Ian Bell,cricket of the year, sachin tendulkar, cricket news, sports news