ബൌളറുടെ മനസ്സ് വായിക്കാന്* കഴിവുള്ള ബാറ്റ്*സ്മാനാണ് സച്ചിന്* ടെണ്ടുല്*ക്കറെന്ന് ഇന്ത്യന്* താരം യുവരാജ് സിംഗ്. ഒരു സ്വകാര്യചാനലിന്റെ പ്രോഗ്രാമിലാണ് യുവരാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

തനിക്കെതിരെ എങ്ങനെയായിരിക്കും ഒരാള്* ബൌള്* ചെയ്യുക എന്ന് സച്ചിന് അറിയാം. കുറെ വര്*ഷങ്ങളായി സച്ചിന്* ഇക്കാര്യത്തില്* പ്രതിഭ കാണിക്കുന്നു. സച്ചിന് അത് സ്വാഭാവികമായ കഴിവാണ്. ഒരു ദൈവീകസമ്മാനമാണ് ആ കഴിവ്- യുവരാജ് സിംഗ്. പറഞ്ഞു.

ബൌളറിനും ഫീല്*ഡിംഗ് ക്രമീകരണങ്ങള്*ക്കും അനുസരിച്ച് സച്ചിന് തന്റെ ബാറ്റിംഗ് ക്രമീകരിക്കാനാകും. അധികം ബാറ്റ്സ്മാന്**മാര്*ക്കും ഇങ്ങനെ കഴിയില്ല. ഞാന്* അതിന് ശ്രമിക്കാറുണ്ട്. പക്ഷെ അത് വളരെ ബുദ്ധിമുട്ടായിട്ടാണ് അനുഭവപ്പെടുന്നത്- യുവരാജ് സിംഗ്. പറഞ്ഞു.

Keywords:
Yuvraj remains in awe of Sachin,sachin tendulkar, Yuvaraj Singh,Bowler,fielding,batsman,sports news,cricket news